നിങ്ങള്‍ വിസ്മരിക്കപ്പെട്ടവരല്ല എന്ന് മിഡില്‍ ഈസ്റ്റിലെ ജനങ്ങളോട് മെത്രാന്മാര്‍

നിങ്ങള്‍ വിസ്മരിക്കപ്പെട്ടവരല്ല എന്ന് മിഡില്‍ ഈസ്റ്റിലെ ജനങ്ങളെ മെത്രാന്മാര്‍ ഒരിക്കല്‍ക്കൂടി അറിയിച്ചു. ഹോളിലാന്റ് കോര്‍ഡിനേഷനിലെ മെത്രാന്മാര്‍ ഇറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ എല്ലാ വര്‍ഷവും ജനുവരിയില്‍ പ്രാര്‍ത്ഥനയും തീര്‍ത്ഥാടനവുമായി വിശുദ്ധനാട്ടിലെ ജനങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മീറ്റിംങ്ങുകള്‍ നടക്കാറുണ്ട്.

ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഗാസയിലെ യുവജനങ്ങളേ ക്രൈസ്തവസമൂഹമേ, നിങ്ങള്‍ വിസ്മരിക്കപ്പെട്ടവരല്ല. 2014 ലെ യുദ്ധം പതിനായിരക്കണക്കിന് ഇസ്രായേല്‍ക്കാരുടെയും പാലസ്തീന്‍കാരുടെയും ജീവനെടുക്കുകയും വീടുകള്‍ക്ക് നാശനഷ്ടം വരുത്തുകയും സാമൂഹ്യഘടനയില്‍ പരിക്കേല്പിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നരവര്‍ഷത്തിന് ശേഷം അവിടങ്ങളില്‍ പ്രതീക്ഷകളുടെ അടയാളങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇസ്രായേല്‍ക്കാരെയും പാലസ്തീന്‍കാരെയും പ്രസ്താവന സംബോധന ചെയ്യുന്നുണ്ട്. അതുപോലെ അഭയാര്‍ത്ഥികള്‍, വൈദികര്‍, അല്മായര്‍, സന്യാസസമൂഹങ്ങള്‍ എന്നിവരെയും സംബോധന ചെയ്യുന്നുണ്ട്. ഐകദാര്‍ഢ്യത്തോടെ ഒരുമിച്ചുമുന്നോട്ടുപോകുമെന്നതിന്റെ വാഗ്ദാനങ്ങളും പ്രാര്‍ത്ഥനകളും നേര്‍ന്നുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login