നിങ്ങള്‍ സ്തുതിക്കപ്പെടട്ടേ!- പാപ്പയുടെ പുതിയ ചാക്രികലേഖനം വരുന്നു

നിങ്ങള്‍ സ്തുതിക്കപ്പെടട്ടേ!- പാപ്പയുടെ പുതിയ ചാക്രികലേഖനം വരുന്നു

laudaഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനത്തിന് നിങ്ങള്‍ സ്തുതിക്കപ്പെടട്ടെ എന്ന പേരു നല്‍കിയേക്കും. വത്തിക്കാനിലെ പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍ ഫാദര്‍ ജിയുസെപ്പെ കോസ്റ്റ ആണ് ഇക്കാര്യം അറിയിച്ചത്.

രചന പൂര്‍ത്തിയായി വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ചാക്രികലേഖനം ജൂണ്‍ പകുതിയോടെ പ്രകാശനം ചെയ്യപ്പെടുമൊണ് സൂചന. ഇതിനായി നിരവധി പ്രസാധകര്‍ മുന്നോട്ടു വന്നു കഴിഞ്ഞു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൃഷ്ടിജാലത്തെ പ്രകീര്‍ത്തിക്കുന്ന ഫ്രാന്‍സിസ് അസ്സീസിയുടെ കാന്റിക്കിള്‍ ഓഫ് ദ സണ്‍ (സൂര്യഗീതം) എന്ന പ്രാര്‍ത്ഥനാഗീതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തന്റെ പുതിയ ചാക്രികലേഖനത്തിന് മാര്‍പാപ്പ പേരു നിശ്ചയിച്ചതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പൊതു ഭവനത്തിന്റെ സംരക്ഷണത്തിനു വേണ്ടി എന്നര്‍ത്ഥം വരുന്ന സുള്ള ക്യൂര ഡെല്ല കാസ കമ്മ്യൂണേ എന്ന ഇറ്റാലിയന്‍ വാചകവും ഉപതലക്കെട്ടായി ഉണ്ടാകും. പ്രകൃതിസംരക്ഷണമായിരിക്കും ചാക്രികലേഖനത്തിന്റെ കേന്ദ്രവിഷയം. പ്രകൃതിസംരക്ഷണം സംബന്ധിച്ച് സെപ്റ്റംബറില്‍ നടന്ന യു.എന്‍ ഉച്ചകോടിയില്‍ മാര്‍പാപ്പ സംസാരിക്കുകയും ചെയ്തിരുന്നു. പാപ്പയുടെ പുതിയ ചാക്രികലേഖനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ അറിയിച്ചു..

You must be logged in to post a comment Login