നിനവേയുടെ അവസ്ഥ ദയനീയം!

നിനവേയുടെ അവസ്ഥ ദയനീയം!

nineveh_wallsനിനവേയിലെ ക്രിസ്ത്യാനികള്‍ ഇല്ലാത്ത അവസ്ഥ സങ്കല്പിക്കാനാവാത്തതെന്ന് ആര്‍ച്ച് ബിഷപ്പ് നിക്കോളസ്.
ക്രിസ്ത്യാനികള്‍ ഇല്ലാത്ത നിനവേയുടെ ഭാവി ചിന്തിക്കാനാവാത്തതാണെന്ന് വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളസ്. ഐ. എസ്. ഭീകരുടെ ആക്രമണത്തില്‍ സ്വത്തുക്കള്‍ നഷ്ടപ്പെട്ട് ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിക്കവെയാണിങ്ങനെ പ്രസ്താവിച്ചത്.
നിനവെയിലെ ഗ്രാമങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. എന്നാല്‍ ഈ പ്രദേശത്തെ കുഴിച്ചിട്ട ബോംബുകള്‍ നിര്‍വീര്യമാക്കിയാല്‍ മാത്രമേ സ്ഥലം വാസയോഗ്യമാകൂ.
ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രത്യേക നന്മകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മനസ്സിലാക്കി വിശ്വാസം തിരികെയെടുത്ത് നാട്ടിലെ ജനങ്ങളെ ഏത് അപകടവും തരണം ചെയ്യുവാന്‍ സന്നദ്ധരാക്കണമെന്ന് ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും തലവനായ ബിഷപ്പുമാര്‍ പറഞ്ഞു.
സന്ദര്‍ശന വേളയില്‍ ആര്‍ച്ച് ബിഷപ്പ് ബഷര്‍ വര്‍ഡയ്‌ക്കൊപ്പം കര്‍ദ്ദിനാള്‍ നിക്കോളാസ് ഇര്‍ബിലെ വിശ്വാസികള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
പുരുഷന്‍മാരും സത്രീകളും കുട്ടികളുമടക്കം 120,000 ജനങ്ങളാണ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നത്..

You must be logged in to post a comment Login