നിയമം തെറ്റിച്ച് വത്തിക്കാനിലൂടെ പറക്കല്‍; രണ്ട് ഇസ്രായേല്‍ക്കാര്‍ അറസ്റ്റില്‍

വത്തിക്കാന്‍: വത്തിക്കാന്‍ നഗരത്തിലൂടെ വിമാനത്തില്‍ അനധികൃതമായി പറന്നതിന് രണ്ട് ഇസ്രായേല്‍ ടൂറിസ്റ്റുകളെ റോം പോലീസ് അറസ്റ്റ് ചെയ്തു. ടിബര്‍ നദിക്കും സെന്റ് പീറ്റേഴ്‌സ് സ്വ കയറിനും മുകളിലൂടെ യുള്ള പറക്കലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ഇറ്റലിയിലെ കോഡ് ഓഫ് നാവിഗേഷന്‍ തെറ്റിച്ചതിന്റെ പേരിലാണ് കേസ്. ഇന്റര്‍പോളിന്റെയും യൂറോപോളിന്റെയും സഹായത്തോടെ അറസ്റ്റിലായവരുടെ ചുറ്റുപാടുകള്‍ അന്വേഷിച്ചുവരുന്നു. പാരീസീല്‍ നവംബറില്‍ നടന്ന ഐഎസ് ഭീകരാക്രമണത്തെ തുടര്‍ന്ന് വത്തിക്കാനിലൂടെയുള്ള വിമാനസഞ്ചാരം നിരോധിച്ചിരുന്നു.

You must be logged in to post a comment Login