നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കര്‍ദ്ദിനാള്‍ നിക്കോളാസിന്റെ അഭിനന്ദന കത്ത്

നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കര്‍ദ്ദിനാള്‍ നിക്കോളാസിന്റെ അഭിനന്ദന കത്ത്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ തെരേസ മേയ്ക്ക് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് അഭിനന്ദനങ്ങള്‍ അറിയിച്ച് കത്തയച്ചു.

പുതിയ പ്രധാനമന്ത്രിക്ക് വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ സമൂഹത്തിന്റെയും ഒപ്പം അദ്ദേഹത്തിന്റെയും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പേ കര്‍ദ്ദിനാളിന് മേയെ അറിയാമായിരുന്നു. ആധുനിക അടിമത്വത്തിനും മനുഷ്യകടത്തിനുമെതിരെ ഇഗ്ലണ്ട്, വെയ്ല്‍സ് കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റായ കര്‍ദ്ദിനാളും മേയും ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമുണ്ട്.

പ്രധാനമന്ത്രിയായതില്‍ തനിക്ക് വ്യക്തിപരമായ സന്തോഷമുണ്ടെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു. തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതു വഴി മേയുടെ കഴിവിനെ തനിക്ക് അറിയാമെന്നും ഇത്തരത്തിലുള്ളൊരു പ്രധാനമന്ത്രിയെയാണ് ഇന്ന് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login