നിയുക്ത മെത്രാന്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാന്‍ ന്യൂണ്‍ഷ്യോയും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ള രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ റവ.ഡോ.ജോസ് പുളിക്കലിന്റെ മെത്രാഭിഷേകച്ചടങ്ങില്‍ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ഡോ.സാല്‍വത്തോറെ പെനാക്കിയോ സഹകാര്‍മ്മികനാകും. ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ വെച്ചാണ് മെത്രാഭിഷേക ചടങ്ങുകള്‍.

ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കലും സഹകാര്‍മ്മികത്വം വഹിക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനപ്രഘോഷണം നടത്തും. വിവിധ രൂപതാദ്ധ്യക്ഷന്‍മാരും മത, രാഷ്ട്രീയ, സാസ്‌കാരിക മേഖലകളിലുള്ള മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

You must be logged in to post a comment Login