നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ യുകെയിലെത്തും

നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ യുകെയിലെത്തും

പ്രസ്റ്റണ്‍; സീറോ മലബാര്‍സഭയുടെ ഏറ്റവും പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടതും വിദേശത്തുള്ള മൂന്നാമത്തെ രൂപതയുമായ പ്രസ്റ്റന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെപ്തംബര്‍ 18 ന് യുകെയിലെ മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വച്ച് സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടി, വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തിലെ വികാരി ഫാ. മാത്യു ചൂരപൊയികയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്റ്റണിലേക്ക് യാത്രയാകും.

ഒക്ടോബര്‍ ഒമ്പതിനാണ് മെത്രാഭിഷേകം. മെത്രാഭിഷേകം,രൂപതയുടെ ഉദ്ഘാടനം എന്നിവയ്ക്ക് പ്രസ്റ്റണ്‍ നഗരസഭയും ലങ്കാസ്റ്റര്‍ രൂപതയും സീറോ മലബാര്‍ സഭയ്ക്ക് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login