നിലവിലുള്ള 62 പള്ളികളില്‍ 22 ഉം 2020 ഓടെ പൂട്ടുമെന്ന്

നിലവിലുള്ള 62 പള്ളികളില്‍ 22 ഉം 2020 ഓടെ പൂട്ടുമെന്ന്

റെക്‌സ്ഹാം: രണ്ടായിരത്തി ഇരുപത് ആകുമ്പോഴേയ്ക്കും നിലവിലുള്ള 62 പള്ളികളില്‍ 22 ഉം പൂട്ടേണ്ടിവരുമെന്ന് ബിഷപ് പീറ്റര്‍ ബ്രിങ്‌നാള്‍ ഇടയലേഖനത്തില്‍ അറിയിച്ചു. ചിലരെ സംബന്ധിച്ച് ഈ വാര്‍ത്ത ഞടുക്കമുളവാക്കുന്നതായിരിക്കും. ചിലര്‍ക്കത് ആശ്വാസകരമായിരിക്കും ചിലരെ നിരാശപ്പെടുത്തും. ചില അപവാദങ്ങള്‍ക്ക് ഇടയാകും. ഇതെല്ലാം നമ്മെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിരിക്കും. എന്നാല്‍ ആത്യന്തികമായി ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു നവീകരണത്തിനുള്ള വലിയൊരു സാധ്യതയാണ് നമുക്ക് ഇത് തുറന്നു തന്നിരിക്കുന്നത് എന്ന്. ബിഷപ് പീറ്റര്‍ വ്യക്തമാക്കി.

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചില മാറ്റങ്ങളുണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു. ചില പള്ളികള്‍ പൂട്ടുമെങ്കിലും ചിലത് പുതിയതായി നിര്‍മ്മിക്കേണ്ടിവരും. ചില കുര്‍ബാനസമയം പുന:ക്രമീകരിക്കേണ്ടിവരും. 2020 ആകുമ്പോഴേയ്ക്കും റിട്ടയറാകുന്ന വൈദികരുടെ എണ്ണം 22 ആയിത്തീരുമെന്നും ബിഷപ് വ്യക്തമാക്കി.

You must be logged in to post a comment Login