നിസഹായരായ സാധാരണക്കാര്‍ സിറിയന്‍ സംഘര്‍ഷത്തിന്റെ ദുരിതം അനുഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മാര്‍പാപ്പ

നിസഹായരായ സാധാരണക്കാര്‍ സിറിയന്‍ സംഘര്‍ഷത്തിന്റെ ദുരിതം അനുഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മാര്‍പാപ്പ

സിറിയയില്‍ നിലനില്‍ക്കുന്ന രൂക്ഷപ്രതിസന്ധിയുടെയും യുദ്ധാന്തരീക്ഷത്തിന്റെയും തിക്തഫലങ്ങള്‍ പലപ്പോഴും അനുഭവിക്കുന്നത് നിരപരാധികളായ സാധാരണക്കാരാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നും താന്‍ ഹൃദയം കൊണ്ട് സിറിയയില്‍ ദുരിതം അനുഭവിക്കുന്ന ഈ ഹതഭാഗ്യര്‍ക്കൊപ്പമാണെന്നും ഫ്രാന്‍സിസ് പാപ്പാ അഭിപ്രായപ്പെട്ടു.

‘സങ്കടകരമായ കാര്യമാണ്. സിറിയയില്‍ നിന്ന്, പ്രത്യേകിച്ച് ആലെപ്പോയില്‍ നിന്ന് യുദ്ധക്കെടുതി അനുഭവിക്കുന്ന നിരപരാധികളായ സാധാരണക്കാരുടെ വാര്‍ത്തകളാണ് തുടരെ എത്തുന്നത്. പേരില്ലാത്ത അനേകം വ്യക്തികളും, കുഞ്ഞുങ്ങളും ഈ സംഘര്‍ത്തിന്റെ ബലിയാടുകളാകുന്നു എന്നത് അംഗീകരിക്കാനാവില്ല.’ പാപ്പാ പറഞ്ഞു.

അധികാരികള്‍ ഹൃദയങ്ങള്‍ അടച്ചുവച്ചിരിക്കുകയാണെന്നും അവര്‍ക്ക് സമാധാനം സ്ഥാപിക്കാന്‍ ആഗ്രഹമില്ലെന്നും പാപ്പാ കുറ്റപ്പെടുത്തി.

സിറിയയിലെ ദുരിതബാധിതരെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തില്‍ ഭരമേല്‍പിച്ച് പാപ്പാ പ്രാര്‍ത്ഥിച്ചു. നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന വിശ്വാസികളോടൊപ്പം ചൊല്ലിയാണ് പാപ്പാ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചത്.

You must be logged in to post a comment Login