നീണ്ടുനില്ക്കുന്ന യുദ്ധങ്ങളില്‍ തദ്ദേശവാസികള്‍ ഇരകളാക്കപ്പെടുന്നു

ടാന്‍ഡാങ് സിറ്റി: സര്‍ക്കാരിനും വിമതര്‍ക്കും ഇടയില്‍ പെട്ട് ഫിലിപ്പൈന്‍സിലെ ടാന്‍ടാങ്ങിലെ തദ്ദേശവാസികളുടെ ജീവിതം പൊറുതിമുട്ടുകയാണ് എന്ന് മിന്‍ഡാനോ ആര്‍ച്ച് ബിഷപ് നെറെയോ ഓഡ്ചിമ്മാര്‍. നീണ്ടു നില്ക്കുന്ന യുദ്ധങ്ങള്‍ക്ക് ഇരകളായി ഇവര്‍ മാറുന്നു. മനോബോ ഗോത്രത്തിലെ മൂവായിരത്തോളം ആളുകള്‍ അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നു. മിലിട്ടറിയും വിമതരും ആദിവാസി നേതാക്കളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രം ആഭിമുഖ്യം പുലര്‍ത്താനും ജനങ്ങള്‍ക്ക് കഴിയുന്നില്ല. കാരണം ശത്രുവിഭാഗം അവരെ ഒറ്റപ്പെടുത്തുകയും കൊല്ലുകയും ചെയ്യും എന്നതിന്റെ പേരില്‍. ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. ഒക്ടോബര്‍ പത്തിന് വൈദികര്‍,കന്യാസ്ത്രീകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ആദിവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയിരുന്നു.

You must be logged in to post a comment Login