നീതിയുക്തമായ സമൂഹം സൃഷ്ടിക്കാന്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഉപകരിക്കും; കര്‍ദ്ദിനാള്‍ വുയേള്‍

നീതിയുക്തമായ സമൂഹം സൃഷ്ടിക്കാന്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഉപകരിക്കും; കര്‍ദ്ദിനാള്‍ വുയേള്‍

വാഷിംങ്ടണ്‍:സാമൂഹിക നീതിയെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചുമുള്ള കത്തോലിക്കാ സഭയുടെ അനുശാസനങ്ങള്‍ പൊതുസമൂഹത്തില്‍ വിളിച്ചു പറയുന്നതിന് മാത്രമല്ല ഉപകരിക്കുന്നത് മറിച്ച്, അവ മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കാനും ഉതകുന്നതാണ്. അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണം നടത്തവെ വാഷിംങ്ടണ്‍ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുയേള്‍ പറഞ്ഞു.

വളരെ നാളുകളായി സമൂഹം അംഗീകരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ എല്ലാം തന്നെ ഒരനുഗ്രഹമായിട്ടാണ് കാണേണ്ടത്, മറിച്ച് ഭീഷണിയായിട്ടല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാര്‍മ്മിക മൂല്യങ്ങളും സദാചാരങ്ങളും സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് മനുഷ്യജീവനെ ബഹുമാനിക്കാത്ത, അന്തസ്സ് നഷ്ടപ്പെട്ട കുടുംബങ്ങളാവും സൃഷ്ടിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login