നീതി അനുരഞ്ജനത്തിന് അത്യാവശ്യം

നീതി അനുരഞ്ജനത്തിന് അത്യാവശ്യം

കൊളംബോ: ശ്രീലങ്കയില്‍ സമാധാനത്തിനും അനുരഞ്ജനത്തിനും ഏറ്റവും പ്രധാനമായി വേണ്ടത് നീതിയുടെ വഴികളാണെന്ന് കൊളംബോ അതിരൂപതയിലെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ തലവന്‍ ഫാ. സിറിള്‍ ഗാമിനി ഫെര്‍നാഡോ. യുഎന്‍ ന്റെ താല്പര്യങ്ങളോട് തങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. രാജ്യത്ത് സത്യവും നീതിയും അന്വേഷിക്കാന്‍ അത് സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുഎന്‍ ഹൈ കമ്മീഷന്റെ സന്ദര്‍ശനത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നീതിന്യായവ്യവസ്ഥകളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട് ഇന്നും നൂറുകണക്കിന് കുടുംബങ്ങള്‍ ആഭ്യന്തരയുദ്ധങ്ങളെതുടര്‍ന്ന് സുരക്ഷിതമല്ലാതെ ജീവിക്കുന്നു. നീതിയും സഹായവും അവര്‍ പ്രതീക്ഷിക്കുന്നു. സഭ അവരോടുകൂടെയാണ്. അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login