നീസ് ഭീകരാക്രമണം: പാപ്പ ഖേദം പ്രകടിപ്പിച്ചു

നീസ് ഭീകരാക്രമണം: പാപ്പ ഖേദം പ്രകടിപ്പിച്ചു

നീസ്: ഫ്രാന്‍സിലെ നീസിലുണ്ടായ ഭീകരാക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചു. ആക്രമണത്തില്‍ പെട്ടവര്‍ക്ക് പാപ്പ തന്റെ ആത്മീയ അടുപ്പം അറിയിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ താത്പര്യാര്‍ത്ഥം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദ്ദിനാള്‍ പിയെട്രോ പരോളിനാണ് ആര്‍ച്ച്ബിഷപ്പ് ആന്‍ഡ്രേ മാര്‍സിയൂവിന് സന്ദേശമയച്ചത്.

നീസ് ആര്‍ച്ച്ബിഷപ്പിനെഴുതിയ സന്ദേശത്തില്‍ പാപ്പ വേര്‍പാടിന്റെ ദു:ഖത്തില്‍ കഴിയുന്നവരെ
തന്റെ അടുപ്പം അറിയിച്ചു. മരണമടഞ്ഞവരെ ദൈവ കരുണയ്ക്ക് സമര്‍പ്പിച്ച്
മുറിവേറ്റവര്‍ക്ക് തന്റെ അനുകമ്പയും പാപ്പ സന്ദേശത്തില്‍ അറിയിച്ചു.

 

You must be logged in to post a comment Login