നൂറാം വയസിലും സാത്താനോട് പട പൊരുതി

നൂറാം വയസിലും സാത്താനോട് പട പൊരുതി
FranciscoAcevedo_DiocesisMalaga_030815പ്രായം ഫാദര്‍ ഫ്രാന്‍സെസ്‌ക്കോ അക്വേദോയ്ക്ക് പ്രശ്‌നമല്ല. കാരണം അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് കരുതി സാത്താന്‍ ചുറ്റിനടക്കുമ്പോള്‍ പ്രായത്തിന്റെ പേരില്‍ ഒഴിഞ്ഞുനില്ക്കാന്‍ അദ്ദേഹം തയ്യാറല്ല. സ്‌പെയ്‌നിലെ മാലാഗ രൂപതയിലെ ഏറ്റവും പ്രായം ചെന്ന വൈദികനാണ് ഫ്രാന്‍സെസ്‌ക്കോ. ഓഗസ്റ്റ് ഒന്നിനാണ് നൂറു വയസ് പൂര്‍ത്തിയാക്കിയത്. വൈദികര്‍ വിശുദ്ധരായി ജീവിക്കുന്നത് സാത്താന് ഇഷ്ടമല്ല. എന്നാല്‍ ഇതിനെ ഗൗരവത്തോടെ ആരും സ്വീകരിക്കുന്നില്ല. ഞാന്‍ ഇപ്പോഴും സാത്താനോട് ഞാന്‍ പടപൊരുതിക്കൊണ്ടിരിക്കുകയാണ്. പ്രാര്‍ത്ഥനയല്ലാതെ ഇതിനെ നേരിടാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല. പ്രാര്‍ത്ഥന നമുക്ക് സംരക്ഷണകവചം നല്കുന്നു.” അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.

You must be logged in to post a comment Login