നൂറ്റാണ്ടിലെ വ്യത്യസ്തമായ പൗരോഹിത്യ സ്വീകരണം നടത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും

നൂറ്റാണ്ടിലെ വ്യത്യസ്തമായ പൗരോഹിത്യ സ്വീകരണം നടത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും

വെയില്‍സ്: നൂറ്റാണ്ടില്‍ ഇതുവരെ നടന്നിട്ടില്ലാത്ത പൗരോഹിത്യ സ്വീകരണം അടുത്ത വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും നടക്കും.

പ്രീസ്റ്റ്‌ലി ഫ്രറ്റേണിറ്റി ഓഫ് സെന്റ് പീറ്ററിന്റെ (എഫ്എസ്എസ്പി) അഭ്യര്‍ത്ഥന മാനിച്ച് ലിവര്‍പൂള്‍ ആര്‍ച്ച്ബിഷപ്പ് മാല്‍കോം മാക്മഹോന്‍ പ്രത്യേക രീതിയില്‍ പട്ടം നടത്താന്‍ എഫ്എസ്എസ്പി കോണ്‍ഗ്രിഗേഷന് അനുമതി നല്‍കി. അടുത്ത വര്‍ഷം രണ്ട് ഡീക്കന്മാരാണ്  അഭിഷേകം ചെയ്യപ്പെടുന്നത്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വാരിഗ്ടണ്ണിലെ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും.

വെയില്‍സിലെ അലക്‌സ് സ്യൂവേര്‍ട്ട്, ക്രിസിസ്റ്റോഫ് സനീട്ര എന്നിവരാണ് അഭിഷിക്തരാകുന്നത്. പ്രത്യേകരീതിയില്‍ പട്ടം നടത്തുന്നതു വഴി ചെറുപ്പക്കാരായ ധാരാളം ആളുകള്‍ ഇതെക്കുറിച്ച് കേട്ടറിഞ്ഞ്‌ വൈദികവൃത്തിയിലേക്ക് ആകര്‍ഷിക്കപ്പെടും. ലാറ്റിന്‍ മാസ് സൊസൈറ്റി ചെയര്‍മാന്‍ ജോസഫ് ഷാ പറഞ്ഞു.

You must be logged in to post a comment Login