നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ ചുരുള്‍ “നിവര്‍ത്തി” പുതിയ കമ്പ്യൂട്ടര്‍ ടെക്‌നോളജി

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ ചുരുള്‍ “നിവര്‍ത്തി” പുതിയ കമ്പ്യൂട്ടര്‍ ടെക്‌നോളജി

ലൂയിസ്‌വില്ലെ: കേടുവന്നതും വായനയോഗ്യവുമല്ലാത്ത പേപ്പറിലെ വാക്കുകളെ വ്യക്തമായി വായിച്ചെടുക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റുന്ന നൂതന കമ്പ്യൂട്ടര്‍ സ്‌കാനിങ്ങ് ടെക്‌നോളജി ഉപയോഗിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ ചുരുള്‍ വായിച്ചെടുത്തു.

കെന്‍ടൂക്കി യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ബ്രെന്റ് സീല്‍സും സംഘവും വികസിപ്പിച്ചെടുത്ത ഹൈറെസല്യൂഷന്‍ കമ്പ്യൂട്ടര്‍ സ്‌കാന്‍ ഉപയോഗിച്ച് മൃഗങ്ങളുടെ തോലില്‍ പോലും അവക്യതമായ രീതിയില്‍ എഴുതിയിരിക്കുന്നവയെ വായനായോഗ്യമായ ടെക്സ്റ്റാക്കി മാറ്റാന്‍ പുതിയ സാങ്കേതിക വിദ്യ സഹായിക്കും.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ ചുരുളില്‍ നിന്നും ലേവ്യരുടെ പുസ്തകത്തിലെ ആദ്യ രണ്ട് അദ്ധ്യായങ്ങളിലെ 35 വരികളാണ് കണ്ടെത്തിയത്. 1,500 വര്‍ഷം പഴക്കമുള്ള ചുരുള്‍ ഇസ്രായേലിലെ എന്‍ ഗെഡി സിനഗോഗില്‍ നടന്ന പുരാവസ്തു ഗവേഷണത്തിനിടെ കണ്ടെത്തിയതാണ്.

ഇനി എത്ര കേടുപാടുകള്‍ സംഭവിച്ച കടലാസുകളും പുതിയ കമ്പ്യൂട്ടര്‍ സ്‌കാനിങ്ങിലൂടെ വായിച്ചെടുക്കാം. ഇതിലൂടെ പഴയകാലത്തെ കുറിച്ച് കൂടുതല്‍ അറിയുവാനുള്ള മാര്‍ഗ്ഗം ഗവേഷകര്‍ക്കായി തുറക്കും. ബ്രെന്റ് സീല്‍സ് വ്യക്തമാക്കി.

You must be logged in to post a comment Login