നേട്ടങ്ങളുടെ കൊടുമുടിയിലും മൂല്യങ്ങള്‍ കൈവിടാതെ

നേട്ടങ്ങളുടെ കൊടുമുടിയിലും മൂല്യങ്ങള്‍ കൈവിടാതെ

jordanഗോള്‍ഫ് റാങ്കിങ്ങില്‍ ലോകത്തിലെ രണ്ടാം സ്ഥാനക്കാരന്‍. 2015 ലെ മാസ്‌റ്റേഴ്‌സ് ഗോള്‍ഫ് ചാമ്പ്യന്‍. നേട്ടങ്ങളുടെ ഉത്തുംഗശൃംഗത്തില്‍ നില്‍ക്കു ന്ന ഈ കായികതാരത്തിനു പക്ഷേ അമിതാഭിമാനമോ അഹങ്കാരമോ തീരെയില്ലെന്നു മാത്രമല്ല, തന്റെ സ്വതസിദ്ധമായ എളിമയിലൂടെയും മാതൃകാപരമായ പെരുമാറ്റത്തിലൂടെയും മറ്റുള്ളവവര്‍ക്ക് മാതൃകയാകുകയും ചെയ്യുന്നു ഇദ്ദേഹം. അമേരിക്കയിലെ ദല്ലാസ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ ജോര്‍ഡന്‍ സ്‌പെയ്ത്തിനെക്കുറിച്ചാണ് ഈ ആമുഖമത്രയും.

കായികരംഗത്ത് മിന്നും താരമായി വാഴുമ്പോഴും കുടുംബത്തിനും ഓട്ടിസം ബാധിച്ച ഇളയ സഹോദരി ഇലിയേയ്ക്കുമാണ് ജോര്‍ഡന്‍ പ്രഥമസ്ഥാനം നല്‍കുന്നത്. സ്വജീവിതത്തെക്കാളുപരി മറ്റുള്ളവരോടുള്ള പെരുമാറ്റത്തിനും ജോര്‍ഡന്‍ ഊന്നല്‍ കൊടുക്കുന്നു. വിദ്യാലയത്തിലും കളിക്കളത്തിലും ജോര്‍ഡന്റെ പെരുമാറ്റം സൗമ്യവും മാന്യവുമായിരുന്നെന്ന് അദ്ധാപകരും പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പത്തില്‍ കുടുംബത്തില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും ലഭിച്ച മൂല്യങ്ങള്‍ കൈവിടാതെ സൂക്ഷിക്കാന്‍ ജോര്‍ഡനു സാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ധ്യാപകരോടും സഹപാഠികളോടുമുള്ള ആകര്‍ഷകമായ പെരുമാറ്റം കൊണ്ട് ശ്രദ്ധേമായ വ്യക്തിത്വമായിരുന്നു ജോര്‍ഡന്റേതെന്ന് അദ്ധ്യാപകനായിരുന്ന കൊളറ്റേ കോര്‍ബിന്‍ ഓര്‍മിക്കുന്നു. ദൈവാനുഗ്രഹം ഏറെയുള്ള വ്യക്തിയാണ് ജോര്‍ഡന്‍ എന്നും കോര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login