നേപ്പാള്‍ ഭൂകമ്പം; സന്യാസസഭാംഗങ്ങള്‍ പുനരധിവാസപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്

നേപ്പാള്‍ ഭൂകമ്പം; സന്യാസസഭാംഗങ്ങള്‍ പുനരധിവാസപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്

p1080205_2കാഠ്മണ്ഡു: ഭൂകമ്പത്തെത്തുടര്‍ന്ന് ജീവിതം ദുരിതത്തിലായ നേപ്പാളിലെ ജനങ്ങളുടെ ക്ഷേമത്തിനായിട്ടുള്ള സന്യാസസഭാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടുപോകുന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ജീസസ്, നേപ്പാള്‍ ജസ്യൂട്ട് സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഫാദേഴ്‌സ് ഓഫ് സെന്റ് തെരേസ എന്നിവയാണ് സേവനങ്ങളുമായി മുന്നോട്ട് പോകുന്നത്. പുനരധിവാസകേന്ദ്രങ്ങള്‍, മരുന്ന്, ഭക്ഷണം,വസ്ത്രം, കര്‍ഷകര്‍ക്കുള്ള വിത്തുകള്‍ എന്നിങ്ങനെ വിവിധതരത്തിലുളള സഹായങ്ങളാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അപ്പസ്‌തോലിക് വികാരിയേറ്റ് ഓഫ് നേപ്പാളാണ് ഈ വിവരം അറിയിച്ചത്. ഏപ്രില്‍ 25 നായിരുന്നു നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായത്.

You must be logged in to post a comment Login