നേപ്പിള്‍സില്‍ അലക്‌സിയോസ് മാര്‍ യൂസേബിയോസ് 16ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിള്‍സിലും ഫോര്‍ട്ട് മയേഴ്‌സിലും താമസിക്കുന്ന കേരളത്തില്‍നിന്നുമുള്ള ക്രൈസ്തവ കുടുംബങ്ങള്‍ക്കായി സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ ദേവാലയത്തില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൂസേബിയോസ് ശനിയാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഏപ്രില്‍ 15നു ഉച്ചയ്ക്ക് ഫോര്‍ട്ട് മയേഴ്‌സ് എയര്‍പോര്‍ട്ടില്‍ മാര്‍ യൂസേബിയോസിനു സ്വീകരണം നല്‍കും. ശനി രാവിലെ 8.30ന് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും

You must be logged in to post a comment Login