നേപ്പിള്‍സ് കത്തീഡ്രലില്‍ വിശുദ്ധ ജാനുവരിയസിന്റെ രക്തകട്ട വീണ്ടും ദ്രാവകമായി

നേപ്പിള്‍സ് കത്തീഡ്രലില്‍ വിശുദ്ധ ജാനുവരിയസിന്റെ രക്തകട്ട വീണ്ടും ദ്രാവകമായി

നേപ്പിള്‍സ്: സെപ്റ്റംബര്‍ 19ന്, ഇറ്റലിയിലെ നേപ്പിള്‍സ് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന വി. ജാനുവരിയസിന്റെ രക്തം ഇത്തവണയും ദ്രാവകരൂപത്തിലായി. വിശുദ്ധന്റെ തിരുനാള്‍ ദിനത്തിലാണ് അത്ഭുതം നടന്നത്.

നേപ്പിള്‍സ് ബിഷപ്പായിരുന്ന വി. ജാനുവരിയസ് 305ലെ ഡയക്ലീഷന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്ത് രക്തസാക്ഷിത്വം വരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.

അടച്ചുറപ്പുള്ള ചെറിയകുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ രക്തം വര്‍ഷത്തില്‍ മൂന്ന് തവണയാണ് ദ്രാവകരൂപത്തിലാകുന്നത്. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19, ഡിസംബര്‍ 16ന്, മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയ്ക്ക് മുന്‍പെയുള്ള ശനിയാഴ്ച.

1848നു ശേഷം കഴിഞ്ഞവര്‍ഷമാണ് ഒരു പാപ്പയുടെ മുന്നില്‍ വച്ച് തിരുശേഷിപ്പ് വീണ്ടും ദ്രവരൂപത്തിലാകുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരുശേഷിപ്പ് ചുംബിച്ചപ്പോഴാണ് രക്തം പകുതി ദ്രവരൂപത്തിലായത്.

You must be logged in to post a comment Login