നേര്‍വഴി

620abad400e646766ac9feeb31226643യോഹന്നാന് സുവിശേഷം വെച്ചുനീട്ടുന്ന അപദാനമാണ് നേര്‍വഴിയെന്നത്. വഴി നേരെയാക്കാന്‍ ദൈവത്തിന് വേണ്ടി ദൈവം അയച്ച മനുഷ്യനാണ് യോഹന്നാന്‍. സുവിശേഷം സാക്ഷിക്കുന്ന യഥാര്‍ത്ഥ വഴി ക്രിസ്തുക്രിസ്തുവാണ്‌.
അവനിലൂടെ അല്ലാതെ ആരും നേര്‍വഴിയില്‍ സഞ്ചരിക്കുന്നില്ല. കാലത്തിന്റെ ചുവരെഴുത്തുകള്‍
വായിച്ചെടുത്താല്‍, ഇന്നും നേര്‍വഴിയെ നയിക്കാന്‍ നമ്മെ സഹായിക്കുന്ന
അനേകം മനുഷ്യരുള്ളൊരു ഭൂമിയിലാണ് നാം ജീവിക്കുന്നത്.

ജീവിതം കൊണ്ടും സാക്ഷ്യം കൊണ്ടും നേര്‍വഴി കാണിച്ചു തന്നൊരു ഗുരുഭൂതനാണ് മഹാത്മാഗാന്ധി. ഇന്നും നമ്മള്‍ അധികവും പാടുപെടുന്നത് നേരായ
വഴികളിലൂടെ നടക്കാനാണ്. ആത്മീയത അന്യംനിന്ന് പോകുന്ന ഒരു
കാലഘട്ടത്തില്‍ നേര്‍വഴിയെ നയിക്കുവാനും നേര്‍വഴിയില്‍ ജീവിക്കുവാനും ആളുകള്‍ ചുരുക്കം ആയി പോകുന്നു എന്നതും ഈ കാലഘട്ടത്തിന്റെ വലിയൊരു ദുരവസ്ഥയാണ്.

ആത്മീയ ജീവിതത്തിന്റെ വഴികളെ നേരെയാക്കണമെങ്കില്‍ ഹൃദയങ്ങളെ പരുവപ്പെടുത്തണം.
യോഹന്നാനെ പോലെ ചെങ്കുത്തായവനിരപ്പാക്കണം! നിരപ്പാക്കുന്ന പ്രക്രിയ നിരന്തരം നടന്നാല്‍ മാത്രമേ, നാംനടന്ന് നീങ്ങുന്ന വഴികള്‍ ആയി മാറുകയുള്ളൂ.

വഴികാട്ടികളായി മാറാന്‍
നമുക്കാവുമോ എന്ന് ചിന്തിക്കാം. വഴി മുടക്കുന്നവരാകാതെ, വഴിതെളിച്ച്
കൊടുക്കുന്നവരാകാം. വിശ്വാസത്തിന്റെ ദീപശിഖയൊരുക്കി നേര്‍വഴിയെ
നമുക്ക് അനേകരെ നയിക്കാന്‍ ശ്രമിക്കാം.

എല്ലാം അവസാനിച്ചു എന്നും ഇനിയൊരു വഴിയും കാണുന്നില്ല എന്നും നാം പറയുന്നിടത്താണ്‌ ദൈവത്തിന്റെ നേര്‍വഴികള്‍ ആരംഭിക്കുന്നത്. സ്വര്‍ഗത്തേയും ഭൂമിയേയും ബന്ധിപ്പിക്കുന്ന വഴികള്‍ രൂപപ്പെടുമ്പോള്‍ ആ വഴികളിലൂടെ നടക്കാന്‍ നമ്മില്‍ എത്രപേര്‍ ആഗ്രഹിക്കുന്നു? അത് നേര്‍വഴിയാണെന്ന് എത്രപേര്‍ തിരിച്ചറിയുന്നു?

നിരന്തരം നാം ദൈവാലയത്തിലേക്ക് നടത്തുന്നയാത്രകളൊക്കെയും നേര്‍വഴിയിലൂടെയുള്ള യാത്രയാണെന്ന് തിരിച്ചറിയുക. ഇനിയും സഞ്ചരിക്കാനേറെയുണ്ട്. വഴിതീരുന്നത് വരെ നമുക്ക് ദൈവത്തെ കൂട്ടുപിടിച്ച് നേരായ വഴിയില്‍ നടക്കാന്‍
ശ്രമിക്കാം…..

ഈ യാത്രകളൊക്കെയും ഒരു എമ്മാവൂസ് കൂടെ എന്നിലും
നിന്നിലും രൂപപ്പെടുത്തട്ടെ.

വരൂ നമുക്ക് യാത്രയാകാം…

 

ലിബിന്‍ ഒഐസി

 

You must be logged in to post a comment Login