നൈക്ക് പരസ്യത്തില്‍ താരമായി ‘ഇരുമ്പ് കന്യാസ്ത്രീ’

നൈക്ക് പരസ്യത്തില്‍ താരമായി ‘ഇരുമ്പ് കന്യാസ്ത്രീ’

വേഗത എന്നും സിസ്റ്റര്‍ മഡോണ ബൂഡറിന് ഹരമാണ്. അതിന് പ്രായം ഒരുതടസ്സമല്ല. അതാകാം 86-ാം വയസ്സിലും ഈ കന്യാസ്ത്രീക്ക് ഇത്രചുറുചുറുക്ക്. മാത്രമല്ല, നൈക്കിന്റെ അണ്‍ലിമിറ്റഡ് യൂത്ത് എന്ന പുതിയ പരസ്യത്തിലെ താരമാണ് ഇവര്‍.

സന്യാസിനിയുടെ വേഷത്തില്‍ സിസ്റ്റര്‍ ബൂഡര്‍ അതിരാവിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നത് ചിത്രീകരിച്ചു തുടങ്ങുന്ന വീഡിയോയില്‍ പിന്നീട് കാണിക്കുന്ന രംഗങ്ങള്‍ അവരുടെ കായികരംഗത്തെ കാര്യക്ഷമത വെളിപ്പെടുത്തുന്നതാണ്. തന്റെ പ്രായത്തെ അതിജീവിച്ച് രാവിലെ ഓടുന്നതും തുറന്ന ജലാശയത്തില്‍ നീന്തുന്നതും കുന്നിന്‍ പ്രദേശത്തിലൂടെ സൈക്കിള്‍ ചവിട്ടുന്നതും എയേണ്‍മാന്‍ ട്രൈഅത്ത്‌ലണില്‍ പങ്കെടുക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.

“ഇരുമ്പ് കന്യാസ്ത്രീ” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിസ്റ്റര്‍ ബൂഡറുടെ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. 76-ാമത്തെ വയസ്സില്‍ ഹവായി അയേണ്‍ മാന്‍ എന്നറിയപ്പെടുന്ന മത്സരത്തില്‍ പങ്കെടുത്ത് 16:59:03 എന്ന സമയത്തിനുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കിയതാണ് ഇവര്‍ക്ക് “ഇരുമ്പു കന്യാസ്ത്രീ”യെന്ന പേര് നേടിക്കൊടുത്തത്.

You must be logged in to post a comment Login