നൈജീരിയയില്‍ പള്ളി തകര്‍ന്ന് 5 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ പള്ളി തകര്‍ന്ന് 5 പേര്‍ കൊല്ലപ്പെട്ടു

nigeriaനൈജീരിയയിലെ തെക്കുകിഴക്കേ എനുഗു സ്റ്റേറ്റില്‍ പെട്ട ഒഡുമ പട്ടണത്തില്‍ ഒരു ദേവാലയം തകര്‍ന്നു വീണ് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയത്തിന്റെ ഭാഗമാണ് കനത്ത പേമാരിയെ തുടര്‍ന്ന് തകര്‍ന്നു വീണത്.

സന്ധ്യയ്ക്ക് 8 മണിക്കാണ് സംഭവം നടന്നത്. ദുരന്തം നടക്കുമ്പോള്‍ പള്ളിക്കകത്ത് പ്രാര്‍ത്ഥനാ സമ്മേളനം നടക്കുകയായിരുന്നു. ദുരന്തകാരണം കൃത്യമായി എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടക്കുയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു..

You must be logged in to post a comment Login