നൈജീരിയായിലെ മെത്രാന് കര്‍ത്താവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ പറഞ്ഞത്…

നൈജീരിയായിലെ മെത്രാന് കര്‍ത്താവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ പറഞ്ഞത്…

നൈജീരിയ: ചാപ്പലില്‍ സക്രാരിക്ക് മുമ്പില്‍ ഞാന്‍ കൊന്തി ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് കര്‍ത്താവ് എനിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.. നൈജീരിയയിലെ ബിഷപ്പായ ഒലിവര്‍ ഡാഷെയുടേതാണ് ഈ അനുഭവം.

ആദ്യം ഈശോ എന്നോട് ഒന്നും പറഞ്ഞില്ല. നിശ്ശബ്ദത മാത്രം. പെട്ടെന്ന് ഈശോ ഒരു വാള്‍ എടുത്ത് തനിക്ക് നേരെ നീട്ടി. അത് കൈയില്‍വാങ്ങിയതും വാള്‍ കൊന്തയായി രൂപാന്തരപ്പെട്ടു. പിന്നീട് മൂന്നുതവണ ഈശോ പറയുന്നത് മെത്രാന്‍ കേട്ടു. ബോക്കോ ഹാരം പോയി..ബോക്കോ ഹാരം പോയി..ബോക്കോ ഹാരം പോയി.

ഒരു പ്രവാചകനും വിശദീകരിക്കാന്‍ കഴിയുന്ന ഒന്നായിരിക്കില്ല തന്റെ ഈ അനുഭവം എന്ന് അദ്ദേഹം പറയുന്നു. പക്ഷേ ബിഷപ് ഒലിവര്‍ ഒന്ന് വിശ്വസിക്കുന്നു, ജപമാല പ്രാര്‍ത്ഥന ബോക്കോ ഹാരമിനെ രാജ്യത്തു നിന്ന് ഓടിച്ചുകളയുമെന്ന്.

ആദ്യം ഈ അനുഭവം ആരോടും പങ്കുവയ്ക്കാന്‍ മെത്രാന് തോന്നിയില്ല. പക്ഷേ പരിശുദ്ധാത്മാവ് ഉള്ളില്‍ ശക്തമായ പ്രചോദനം നല്കി, ഇത് പങ്കുവയ്ക്കപ്പെടേണ്ട സന്ദേശമാണെന്ന്..തുടര്‍ന്നാണ് മെത്രാന്‍ ഇക്കാര്യം പരസ്യപ്പെടുത്തിയത്.

2009 ല്‍ മൈദുഗുരി രൂപതയുടെ സാരഥ്യം ഏറ്റെടുക്കുമ്പോള്‍ നിലവിലുള്ള കത്തോലിക്കരുടെ എണ്ണം 125,000 ആയിരുന്നു. ബോക്കോ ഹാരാമിന്റെ പടപ്പുറപ്പാടോടെ അത് ഇപ്പോള്‍ അമ്പതിനായിരം ആയിരിക്കുന്നു. പലരും നൈജീരിയായിലേക്ക് സുരക്ഷിതത്വം തേടി യാത്രയായിരിക്കുന്നു.

രാജ്യത്ത് ജപമാല ഭക്തി വളര്‍ത്താനാണ് കര്‍ത്താവ് ഈ ദര്‍ശനം നല്കിയതെന്ന് ഇദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. പരിശുദ്ധ അമ്മ ഇവിടെയുണ്ട്. ബിഷപ് ഓലിവര്‍ പറഞ്ഞു. തന്റെ ജനങ്ങളെ മുഴുവന്‍ പരിശുദ്ധ അമ്മയ്ക്ക് കാഴ്ച വച്ചിരിക്കുകയാണ് ബിഷപ്. പ്രാര്‍ത്ഥന പ്രത്യേകിച്ച്  ജപമാല പ്രാര്‍ത്ഥന സാത്താന്റെ എല്ലാ കുടിലതന്ത്രങ്ങളെയും തകര്‍ക്കും. ബിഷപ് പ്രഖ്യാപിക്കുന്നു.

You must be logged in to post a comment Login