നൈജീരിയായില്‍ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം രണ്ടര മില്യന്‍ നൈജീരിയന്‍ നൈറ

നൈജീരിയായില്‍ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം രണ്ടര മില്യന്‍ നൈജീരിയന്‍ നൈറ

അബൂജ: ഫാദര്‍ ടാന്‍സി മേജര്‍ സെമിനാരിയുടെ റെക്ടര്‍ ഫാ. ഇമ്മാനുവല്‍ ഡിമ്മിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി. നൈജീരിയായുടെ തലസ്ഥാനത്ത് വച്ചാണ് സംഭവം നടന്നത്. സെപ്തംബര്‍ 26 നാണ് ഇതു നടന്നതെന്ന് രൂപതാ വക്താവ് ഫാ. ഹൈജി അറിയിച്ചു. വൈദികന്റെ മോചനത്തിനായി അക്രമികള്‍ ആവശ്യപ്പെട്ടിരിക്കുന്നത് രണ്ടര മില്യന്‍ നൈജീരിയന്‍ നൈറയാണ്.

ഫാ. ഇമ്മാനുവലിനൊപ്പം മറ്റ് രണ്ടുവൈദികര്‍ കൂടിയുണ്ടായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അക്രമികള്‍ ഫാ. ഇമ്മാനുവലിനെ അക്രമികള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

You must be logged in to post a comment Login