നൊസ്റ്റാള്‍ജിയ ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു

നൊസ്റ്റാള്‍ജിയ ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു

REUTERS1020127_Articoloവത്തിക്കാന് സിറ്റി: ഹൃദയത്തിലുള്ള ദാഹം, തീവ്രമായ ആഗ്രഹം , ഈ ഗൃഹാതുരത്വം നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു എന്ന് ഫ്രാന്സിസ് മാര്പാപ്പ. വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള് ദിനത്തില് ദിവ്യബലി അര്പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

നെഹമിയായുടെ പുസ്തകത്തില് നിന്നുള്ള വചനഭാഗം വായിച്ചായിരുന്നു അദ്ദേഹം സന്ദേശം നല്കിയത്. ഏറെവര്ഷങ്ങള് നീണ്ട പ്രവാസത്തിന് ശേഷമാണ് ഇസ്രായേല് ജനതയ്ക്ക് ജറുസെലേമിലേക്ക് മടങ്ങിപ്പോകാനും ദൈവാലയം പുനരുദ്ധരിക്കുവാനും കഴിഞ്ഞത്. പാപ്പ ഓര്മ്മിപ്പിച്ചു.

സ്വന്തം മേല്വിലാസം എങ്ങനെയാണ് കണ്ടെത്താന് കഴിയുക.? പാപ്പ ചോദിച്ചു എപ്പോഴാണ് നിങ്ങള്ക്ക് സ്വന്തമായിരുന്നത് നഷ്ടപ്പെട്ടത് നിങ്ങളുടെ വീട്, നിങ്ങളുടെ സ്വന്തമായിട്ടുള്ളത് അവിടെയാണ് ഗൃഹാതുരത്വം.. ഈ ഗൃഹാതുരത്വം നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നു. യഥാര്ത്ഥമായ മേല്വിലാസം വീണ്ടും തിരികെ ഭവനത്തിലെത്തിക്കുന്നു, ദൈവകൃപയാല്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login