നോട്ടര്‍ഡാം കത്തീഡ്രലിലെ പരാജയപ്പെട്ട ആക്രമണം; സ്ത്രീകള്‍ക്കെതിരെ കേസ്

നോട്ടര്‍ഡാം കത്തീഡ്രലിലെ  പരാജയപ്പെട്ട ആക്രമണം; സ്ത്രീകള്‍ക്കെതിരെ കേസ്

പാരീസ്: ബോംബുമായി കാര്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട്  സ്ത്രീകള്‍ക്കെതിരെ ഫ്രഞ്ച് ഗവണ്‍മെന്റ് കുറ്റം ചുമത്തി. ഭീകരസംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് അധികാരികള്‍ പറയുന്നത്.  ഓര്‍നെല്ല ജി എന്ന സ്ത്രീക്കെതിരെയാണ് ഭീകസംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ കുറ്റം ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നോട്ടര്‍ഡാം കത്തീഡ്രലിന് സമീപം ഒരു കാര്‍ബോംബ് കണ്ടെത്തിയത്. സെപ്തംബര്‍ ഏഴിന് ഫ്രഞ്ച് പോലീസ് ആറു സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും അതില്‍ നാലുപേരെ വിട്ടയ്ക്കുകയും ചെയ്തിരുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

മാരകമായ സ്‌ഫോടനവസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമയാണ് ഇതിലൊരാള്‍. പത്തൊന്‍പതുവയസേയുള്ളൂ ഇനെസ് മാദാന്. രക്തസാക്ഷി പദവി നേടാന്‍ വേണ്ടി മാത്രമാണ് അവര്‍ ഈ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതെന്ന് പോലീസ് അധികാരികള്‍ അറിയിച്ചു.

മൂന്ന് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകള്‍ ഇതിനകം ഫ്രാന്‍സില്‍ നടന്നുകഴിഞ്ഞു. കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ വിവിധ ആക്രമണങ്ങളിലായി ഫ്രാന്‍സില്‍ 200 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login