നോഹയുടെ പെട്ടകം നേരില്‍ കാണണോ?

നോഹയുടെ പെട്ടകം നേരില്‍ കാണണോ?

കെന്റടുക്കി: യുഎസ് സ്റ്റേറ്റിലെ കെന്‍ടുക്കി പ്രദേശത്തെ തീം പാര്‍ക്കിലെ നോഹയുടെ പെട്ടകത്തിന്റെ മാതൃകയില്‍ മരത്തില്‍ നിര്‍മ്മിച്ച 510 അടി നീളമുള്ള പെട്ടകം കാണികള്‍ക്കായി തുറന്നു കൊടുത്തു.

ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ പ്രതിപാദിക്കുന്ന നാല്‍പതു രാവും നാല്‍പതുപകലും നീണ്ടു നിന്ന ജലപ്രളയത്തില്‍ നിന്നും രക്ഷ നേടാന്‍ പെട്ടകം നിര്‍മ്മിക്കാന്‍ ദൈവം നോഹയോട് ആവശ്യപ്പെട്ടു. ഇത് പ്രകാരമാണ് നോഹ പെട്ടകം നിര്‍മ്മിച്ചത്. ബൈബിളില്‍ പറയുന്ന പ്രകാരമുള്ള അതേ അളവില്‍ തന്നെയാണ് പെട്ടകം നിര്‍മ്മിച്ചിരിക്കുന്നതും.

85 അടി വീതിയും 51 അടി പൊക്കമുള്ള പെട്ടകത്തില്‍ നോഹയുടെ കുടുംബത്തിന്റെ മാതൃകയും ഗുഹയില്‍ കഴിയുന്ന മൃഗങ്ങളുടെ പ്രതിമയുമുണ്ട്. ഏതാണ്ട് 100മില്യന്‍ ഡോളറാണ് പെട്ടകത്തിന്റെ നിര്‍മ്മാണ ചിലവ്.

You must be logged in to post a comment Login