ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതില്‍ സര്‍ക്കാര്‍ പരാജയം

ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതില്‍ സര്‍ക്കാര്‍ പരാജയം

ഇസ്ലാമബാദ്: മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിരിക്കുകയാണെന്നും അവരെ സഹായിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണമെന്നും ക്രിസ്ത്യന്‍ അഭിഭാഷകന്‍ സര്‍ദാര്‍ മുഷ്തക്ക് ഗില്‍. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഷഹബാസ് ഭാട്ടിയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ദൈവനിന്ദാക്കുറ്റത്തിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുവാനും പീഡിപ്പിക്കുവാനുമാണ് ശ്രമം. അഭിഭാഷകന്‍ ആരോപിച്ചു.

പാക്കിസ്ഥാനിലെ ക്രൈസ്തവമന്ത്രിയായിരുന്ന ഷഹബാസ് ഭാട്ടിയെ 2011 മാര്‍ച്ച് രണ്ടിനാണ് വെടിവച്ചുകൊന്നത്.

You must be logged in to post a comment Login