ന്യൂനപക്ഷങ്ങൾക്കായുള്ള പാർലമെന്റ് സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് പാക്കിസ്ഥാൻ

ന്യൂനപക്ഷങ്ങൾക്കായുള്ള പാർലമെന്റ് സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് പാക്കിസ്ഥാൻ

ലാഹോർ: ഭരണഘടനാ ഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങൾക്കായുള്ള പാർലമെന്റ് സീറ്റിന്റെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പാക്കിസ്ഥാൻ. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി യോഗമാണ് പുതിയ തീരുമാനമെടുത്തത്. പാർലമെന്റ് തീരുമാനത്തെ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ സ്വാഗതം ചെയ്തു. പാർലമെന്റംഗമായ ആസിയ നാസിർ ആണ് ഈ 2014 ൽ ഈ ആവശ്യമുന്നയിച്ചത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ പാർലമെന്റിലെ ന്യൂനപക്ഷങ്ങളുടെ നിലവിലുള്ള 10 സീറ്റ് 15 ലേക്കുയരും.

You must be logged in to post a comment Login