‘ന്യൂനപക്ഷാവകാശങ്ങള്‍ ക്രൈസ്തവര്‍ക്കു നിഷേധിക്കപ്പെടുന്നു!’

‘ന്യൂനപക്ഷാവകാശങ്ങള്‍ ക്രൈസ്തവര്‍ക്കു നിഷേധിക്കപ്പെടുന്നു!’

ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വയം തൊഴില്‍ പദ്ധതികള്‍ ക്രിസ്ത്യാനികളുടെ പക്കല്‍ എത്തുന്നില്ലെന്ന് ദേശീയ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് സുജിത്ത് വില്യം ആരോപിച്ചു. ബോപ്പാലില്‍ നടന്ന ദേശീയ ക്രിസ്ത്യന്‍ ഫോറം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു, വില്യം. ഇപ്പോഴത്തെ നിലയില്‍ സര്‍ക്കാര്‍ നിര്‍മിച്ചു വച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ കടന്ന് ആനുകൂല്യങ്ങള്‍ നേടുക ക്രൈസ്തവര്‍ക്ക് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യാനികള്‍ വളരെ തന്ത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നതെന്ന് ഫോറത്തിന്റെ സ്ഥാപകനും കോ-ഓര്‍ഡിനേറ്ററുമായി ഫാ. ആനന്ദ് മുട്ടുങ്കള്‍ പറഞ്ഞു. ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ചുമതലയുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ ഒരു ലക്ഷം ക്രിസ്ത്യാനികള്‍ക്കു നല്‍കേണ്ടിയിരുന്ന സ്‌കോളര്‍ഷിപ്പ് ലഭിച്ചത് കേവലം 3000 ക്രിസ്ത്യാനികള്‍ക്കു മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. അതുപോലും വളരെ കഷ്ടപ്പെട്ടാണ് നേടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login