ന്യൂയോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോളന്‍ കേരളത്തില്‍

ന്യൂയോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോളന്‍ കേരളത്തില്‍

കൊച്ചി: ന്യൂയോര്‍ക്ക് ആര്‍ച്ച്ബിഷപ്പും കത്തോലിക്ക സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ കര്‍ദ്ദിനാള്‍ തിമോത്തി എം. ഡോളന്‍ കൊച്ചിയില്‍. മൂന്നു ദിവസത്തെ കേരളസഭാ സന്ദര്‍ശനത്തിനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. കേരളത്തിലെത്തിയ കര്‍ദ്ദിനാളിന് സീറോ
മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ലഞ്ചേരിയുടെ നേതൃത്വത്തില്‍ എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്പ്‌സ് ഹൗസില്‍ വന്‍ സ്വീകരണം നല്‍കി.

കര്‍ദ്ദിനാള്‍ ഡോളനൊപ്പം കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സിഎന്‍ഇഡബ്ലിയുഎ) അന്താരാഷ്ട്ര പ്രസിഡന്റ് മോണ്‍. ജോണ്‍. ഇ. കൊസാര്‍, സെക്രട്ടറി ഫാ. ജെയിംസ് ഫെറേയ്‌റ എന്നിവരുമുണ്ടായിരുന്നു. കൊച്ചിയിലെത്തിയ കര്‍ദ്ദിനാള്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്ക, ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി, വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക, മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി എന്നിവ സന്ദര്‍ശിച്ചു.

സിഎന്‍ഇഡബ്ലിയുഎ ചെയര്‍മാന്‍ കൂടിയായ കര്‍ദിനാള്‍ ഡോളന്‍ ഇന്ത്യയിലെ അസോസിയേഷന്‍ പ്രതിനിധികളുമായി സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം സഭയുടെ ആസ്ഥാനകാര്യാലയത്തില്‍ വിശ്രമിച്ച് ഇന്ന് വൈകുന്നേരം അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്രതിരിക്കും.

You must be logged in to post a comment Login