ന്യൂ ഇയറില്‍ കൊളോണ്‍ കത്തീഡ്രലിനു മുന്നില്‍ പൈശാചിക താണ്ഡവം

ജര്‍മനിയിലെ കൊളോണ്‍ കത്തീഡ്രലിനും മുന്നില്‍ ഈ പുതുവര്‍ഷാഘോഷങ്ങള്‍ക്കിടയില്‍ അരങ്ങേറിയത് പൈശാചിക പ്രവര്‍ത്തികള്‍. നൂറുകണക്കിനു യുവാക്കള്‍ കൂട്ടം ചേര്‍ന്ന് നഗരത്തിലെങ്ങും മ്ലേച്ഛമായ വൃത്തികളിലേര്‍പ്പെട്ടത് സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഞെട്ടിച്ചു.

അറബ്, വടക്കേ ആഫ്രിക്കന്‍ വംശജരെ പോലെ തോന്നിച്ച യുവാക്കള്‍ നിരവധി പേരെ കൊള്ളയടിക്കുകയും ഡസനിലേറെ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. സമാനമായ സംഭവങ്ങള്‍ സ്റ്റുട്ഗാര്‍ട്ടിലും ഹാംബര്‍ഗിലും അരങ്ങേറിയതായി റിപ്പോര്‍ട്ടുകളുണ്ട്.

കൊളോണ്‍ കത്തീഡ്രലിനു സമീപത്തു അക്രമങ്ങള്‍ നടന്നത് കുടിയേറ്റക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നഗരത്തിലെ വിളക്കുകളെല്ലാം അണച്ച വേളയിലാണ്. കഴിഞ്ഞ വര്‍ഷം പത്തു ലക്ഷത്തോളം കുടിയേറ്റക്കാര്‍ ജര്‍മനിയില്‍ പ്രവേശിച്ചിരുന്നു.

‘ഈ വാര്‍ത്ത എന്നെ അത്യധികം നടുക്കിക്കളഞ്ഞു. പ്രത്യേകിച്ച് കൊളോണ്‍ കത്തീഡ്രലിനു സമീപത്തു ഇത് നടന്നുവെന്നത്. പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേരെയുണ്ടായ ഈ അക്രമത്തില്‍ ഞാന്‍ ഏറെ വ്യാകുലനാണ്’ പ്രോവോസ്റ്റിലെ ഫാ. ജെര്‍ഡ് ബാക്ക്‌നര്‍ പറഞ്ഞു.

You must be logged in to post a comment Login