ന്യൂ ജേഴ്‌സിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍

ന്യൂ ജേഴ്‌സി: ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24 ന് നടത്തും. 24 നു രാവിലെ 9.30 ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഇടവകാ വികാരി റവ.ഫാ.തോമസ് കടുകപ്പിള്ളില്‍ നേതൃത്വം നല്‍കും. റവ.ഫാ.പീറ്റര്‍ അക്കനത്ത് സഹകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും കഴുന്നെടുക്കല്‍ ശുശ്രൂഷയും ലദീഞ്ഞുമുണ്ടാകും. തിരുനാളിനോടനുബന്ധിച്ച് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

You must be logged in to post a comment Login