പതിനേഴ് പേര്‍ കൂടി വിശുദ്ധ പദവിയോട് അടുക്കുന്നു

വത്തിക്കാന്‍: ദൈവദാസന്‍ ജോസഫ് വിതയത്തിലച്ചനെ ധന്യ പദവിയിലേക്ക് ഉയര്‍ത്തിയത് ഉള്‍പ്പെടെ പതിനേഴ് പുണ്യചരിതര്‍ കൂടി വിശുദ്ധ പദവിയിലേക്ക് അടുക്കുന്നു. ഇതു സംബന്ധിച്ച് വിശുദ്ധരുടെ നാമകരണനടപടികളുടെ ചുമതലക്കാരനായ കര്‍ദിനാള്‍ ആഞ്ചലോ അമാര്‍ത്തോ എസ് ഡിബി നല്കിയ ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. വാഴ്ത്തപ്പെട്ട മരിയ എലിസബത്ത് ഹെസല്‍ബ്ലാഡിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. മറ്റ് പതിനാറു പേര്‍ ദൈവദാസ പദവിയിലുള്ളവരാണ്. ഇവരെ ധന്യപദവിയിലേക്കാണ് ഉയര്‍ത്തുന്നത്.

 17 പേരുടെ പേരുവിവരങ്ങള്‍

1) വാഴ്ത്തപ്പെട്ട മരിയ എലിസബെത്ത ഹെസ്സല്‍ബ്ലാഡ്- വിശുദ്ധ ബ്രിഡ്‌ജെറ്റിന്റെ അണിനിരകളുടെ സ്ഥാപക . 1957 ഏപ്രില്‍ 24 ന് റോമില്‍ വച്ചായിരുന്നു മരണം.

2) ദൈവദാസന്‍ ലാഡിസ്ലോ ബുക്കോവിന്‍സ്‌ക്കി 1904 ഡിസംബര്‍ 22 ന് ഉക്രൈനില്‍ ജനിച്ച ദൈവദാസന്‍ കസാക്കിസ്ഥാനില്‍ വച്ച് 1974 ഡിസംബര്‍ 3 ന് മരണമടഞ്ഞു.

3) ദൈവദാസി മരിയ സെലസ്‌റ്റെ ക്രോസ്റ്ററോസ ( നീ ജ്യൂലിയ)- സിസ്സ്‌റ്റേഴ്‌സ് ഓഫ് ദി മോസ്റ്റ് ഹോളി റെഡ്മീര്‍ എന്ന സന്ന്യാസി സമൂഹത്തിന്റെ സ്ഥാപക. 1696 ഒക്ടോബര്‍ 31 ന് ഇറ്റലിയില്‍  ജനനം. മരണമടഞ്ഞത് 1755 നവംബര്‍ 14 നാണ്.

4) ദൈവദാസി മരിയ ഡി ജെസു- കപ്പുച്യന്‍ സിസ്റ്റേഴ്‌സ് ഓഫ് ദി ഇമാകുലേറ്റ് ഓഫ് ലൂര്‍ദ് എന്ന സന്ന്യാസ സമൂഹത്തിന്റെ സ്ഥാപക.

5) ദൈവദാസന്‍ ഇറ്റാല മേറ്റ- ഇറ്റലിക്കാരനാണ് .

6) ദൈവദാസന്‍ ആഞോചലോ റാമസോട്ടി- ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സിന്റെ സ്ഥാപകന്‍.

7) ദൈവദാസന്‍ ജോസഫ് വിതയത്തില്‍

8) ദൈവദാസന്‍ ജോസഫ് മേരി അരിസ്‌മെന്‍ഡിയാറ്റീറ്റ- സ്‌പെയിന്‍ സ്വദേശി.
9) ദൈവദാസന്‍ ജിയോവാണി ഷ്യാവോ- ഇറ്റലിയാണ്  സ്വദേശം.

10) ദൈവദാസി വെനാന്‍സ്യോ മരിയ ക്വാദ്രി- ഇറ്റലിയാണ് സ്വദേശം.

11) ദൈവദാസന്‍ വില്യം ഗാഗ്നണ്‍- യു എസ് എ യിലായിരുന്നു ജനനം. വിയറ്റ്‌നാമില്‍ വെച്ചാണ്  മരണമടഞ്ഞത്.

12) ദൈവദാസി തെരേസ റോസ ഫെര്‍ഡിനാന്‍ഡ ഡി സാള്‍ഡന്‍ഹ ഒലിവേറ ഇ സൂസ- പോര്‍ച്ചുഗലിലെ ഡോമിനിക്കന്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് കാതറീന്‍ സന്ന്യാസ സമൂഹത്തിന്റെ സ്ഥാപക.

13) ദൈവദാസി മരിയ ഇമിലിയ റിക്വല്‍മി സായാസ്- സ്‌പെയിനാണ് സ്വദേശം.

14) ദൈവദാസി മരിയ സ്‌പെറനാസ ഡെല്ല ക്രോസെ- സ്‌പെയിനാണ് സ്വദേശം.

15) ദൈവദാസി ഇമ്മാന്വേല മരിയ മാഡലെന കാല്‍ബ്- പോളണ്ടാണ് സ്വദേശം.

16) ദൈവദാസന്‍ നിക്കോള വോള്‍ഫ് സാധാരണക്കാരനായ ഒരു കുടുംബനാഥനാണ് സ്വിറ്റ്‌സര്‍ലന്റുകാരനായ ദൈവദാസന്‍.

17) ദൈവദാസന്‍ തെരേസ്യോ ഒലിവെല്ലി- ജര്‍മ്മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ മരണമടഞ്ഞ സാധാരണക്കാരന്‍.

You must be logged in to post a comment Login