പതിവായി ദിവ്യബലിയില്‍ പങ്കെടുക്കുന്ന ഒരു ഹോളിവുഡ് താരം

markവികാരിയച്ചന്‍ തന്നെ കണ്ടല്ലായിരുന്നുവെങ്കില്‍ ജീവിതം വഴി തെറ്റിപ്പോകുമായിരുന്നേനെയെന്ന് മാര്‍ക്ക് വഹല്‍ബേര്‍ഗ്.  ദി ഡിപ്പാര്‍ട്ടണ്ട്, ദി അദര്‍ ഗയ്‌സ്, ബൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലെ നായകനായ മാര്‍ക്ക് വഹല്‍ബേര്‍ഗാണ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നത്.
മയക്കുമരുന്നും കലഹവും നിറഞ്ഞ തന്റെ കുട്ടിക്കാലത്തിന് പുതുജീവന്‍ നല്‍കുവാനായി രക്ഷകനായി അവതരിച്ചത് ഫാ. ജെയിംസ് ഫ്‌ളേവിന്‍ എന്ന തന്റെ തന്നെ ഇടവക വികാരിയായിരുന്നു, അദ്ദേഹം പറഞ്ഞു. അന്ന് തന്റെ വികാരി വെട്ടിതെളിച്ചു തന്ന വിശ്വാസത്തിന്റെ പാതയിലൂടെയാണ് ഇന്നും താന്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കും. സാധിക്കുന്ന ദിവസങ്ങളില്‍ എല്ലാം തന്നെ ദിവ്യബലിയില്‍ പങ്കെടുക്കും. യേശുവിലുള്ള വിശ്വാസമാണ് എന്നെ പുതിയ വ്യക്തിയാക്കി മാറ്റുന്നത്. എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസച്യൂസെറ്റ്‌സിലെ ഡോര്‍ചെസ്റ്റര്‍ എന്ന സ്ഥലത്ത് ഒന്‍പതു മക്കളുള്ള ക്രിസ്ത്യന്‍ കുടുംബത്തിലാണ് വഹല്‍ബേര്‍ഗ് ജനിച്ചത്. കുടുംബത്തിനും നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമല്ലോ, നാലു കുട്ടികളുള്ള ഇദ്ദേഹം പറഞ്ഞു.
ഞാന്‍ എപ്പോഴും അവരോടൊപ്പം ആയിരിക്കുവാന്‍ പരിശ്രമിക്കും. കുട്ടികള്‍ ആഗ്രഹിക്കുന്നതുപോലെ അവരെ സന്തോഷിപ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നല്ലൊരു പിതാവാകാന്‍ ഞാന്‍ ശ്രമിക്കുന്നു. എന്നാല്‍ കഴിയും വിധം ഏറ്റവും നല്ല ഭര്‍ത്താവും അച്ഛനുമാകാനുമുള്ള ശ്രമം നടത്താറുണ്ട്, അദ്ദേഹം പറഞ്ഞു..

You must be logged in to post a comment Login