പത്താന്‍കോട്ടെ വീരജവാന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

പത്താന്‍കോട്ടെ വീരജവാന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

ഭോപ്പാല്‍: ഭീകരന്മാരുമായി ഏറ്റുമുട്ടി മരണമടഞ്ഞ ഏഴ് ധീരയോദ്ധാക്കള്‍ക്ക് ആത്മശാന്തി നേര്‍ന്നും ഭീകരാക്രമണം അവസാനിപ്പിക്കുന്നതിനായും ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നു. ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കുവേണ്ടി ആത്മത്യാഗം ചെയ്തവരായിരുന്നു മരണമടഞ്ഞ ഓരോ പട്ടാളക്കാരുമെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. അവരുടെ വേര്‍പാടില്‍ ദു:ഖാര്‍ത്തരായി കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചു. ആര്‍ച്ച് ബിഷപിനൊപ്പം വൈദികരും അല്മായരും അടങ്ങുന്ന വലിയൊരു സമൂഹം കത്തിച്ച മെഴുകുതിരികളുമായി മരണമടഞ്ഞവരുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പ്രാര്‍ത്ഥനാനിരതരായി നിന്നു. ഇത്തരം ആക്രമണങ്ങള്‍ നടക്കാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login