പനാമ ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ സന്ദേശം

പനാമ ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ സന്ദേശം

panamaപനാമയില്‍ നടക്കുന്ന ഏഴാമത് അമേരിക്കന്‍ ഉച്ചകോടിയിലേക്ക് ദാരിദ്യം, അസമത്വം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയുടെ സന്ദേശം. അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് മാര്‍പാപ്പയുടെ സന്ദേശം കൈമാറിയത്. രണ്ടു ദിവസങ്ങളുമായി നടന്ന ഉച്ചകോടിയില്‍ അമേരിക്കയിലെ മുപ്പത്തിയഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. ‘ജനങ്ങള്‍ തമ്മിലുള്ള ഐക്യം ഇല്ലാതാകാന്‍ കാരണം അസമത്വവും സമ്പത്തിന്റെ നീതിപൂര്‍വകമല്ലാത്ത വിതരണവുമാണ്. ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടവരാരും ഈ ഭൂമിയിലുണ്ടാകാന്‍ പാടില്ല’, മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലുമുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login