പന്തു കളിച്ചും സുവിശേഷം പറയാം

പന്തു കളിച്ചും സുവിശേഷം പറയാം

പന്തുകളിച്ചും സുവിശേഷം പറയാമെന്നും ക്രിസ്തുവിലേക്ക് അടുപ്പിക്കാമെന്നുമുള്ള കണ്ടെത്തലാണ് ഫാ. വില്യം കാനോന്‍ എന്ന കൊളംബിയന്‍ മിഷനറി നടത്തിയിരിക്കുന്നത്. സുവിശേഷം പറയാന്‍ പന്തുകളിയും തിരഞ്ഞെടുക്കാം എന്ന് ഇദ്ദേഹം മനസ്സിലാക്കിയത് ഇടവകപ്രവര്‍ത്തനവുമായി കാമെറൂണില്‍ എത്തിയപ്പോഴാണ്.

ബഹുഭാര്യത്വം പോലെയുള്ള അനാചാരങ്ങളില്‍ കഴിഞ്ഞുകൂടിയിരുന്ന ഒരു പറ്റം ജനതയെയാണ് അദ്ദേഹം അവിടെ കണ്ടത്. കൂടാതെ ദാരിദ്ര്യം, നിരക്ഷരത, രോഗങ്ങള്‍..വൈദ്യുതിയുടെയും ശുദ്ധജലത്തിന്റെയും അപര്യാപ്തത..ഭൗതികമായി നോക്കുമ്പോള്‍ ഇത്തരം അനേകം പ്രശ്‌നങ്ങള്‍ അവിടെയുണ്ടായിരുന്നു.

പള്ളിയുമായി അകന്നു കഴിയുന്ന ഒരു സമൂഹമായിരുന്നു അവിടെയുണ്ടായിരുന്നതും. പക്ഷേ അച്ചന്‍ ശ്രദ്ധിച്ചത് മറ്റൊരു കാര്യമാണ്. അവിടെയുള്ള കുട്ടികള്‍ക്ക് ഫുട്‌ബോളിനോട് വലിയ കന്പമായിരുന്നു. മികച്ച കളിക്കാരന്‍ ഒന്നും ആയിരുന്നില്ല അച്ചന്‍. എങ്കിലും തന്റെ പരിമിതമായ അറിവുകൊണ്ട് ഫുട്‌ബോള്‍ കളിയിലൂടെ കുട്ടികളെയെങ്കിലും ദൈവത്തിലേക്ക് അടുപ്പിക്കാമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

അറുപത് കുട്ടികളെയാണ് പന്തുകളിക്കായി അച്ചന്‍ തിരഞ്ഞെടുത്തത്. അവര്‍ക്കായി കളിക്ക് മുമ്പ് എല്ലാ ദിവസവും അച്ചന്‍ കുര്‍ബാന അര്‍പ്പിച്ചു. ഓരോ കളിക്കു മുമ്പും പ്രാര്‍ത്ഥനയിലേര്‍പ്പെട്ടു. ഒരുമിച്ചുകൂടാനോ ആനന്ദിക്കാനോ അവസരമില്ലാതിരുന്ന കുട്ടികള്‍ക്ക് അച്ചനോടൊപ്പമുള്ള നിമിഷങ്ങള്‍ സന്തോഷത്തിന്റേതായി മാറുകയായിരുന്നു. ആ നിമിഷങ്ങളിലെല്ലാം അച്ചന്‍ അവരോട് ദൈവസ്‌നേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു..അവരുടെ ഹൃദയങ്ങളില്‍ ദൈവസ്‌നേഹം നിറയത്തക്ക സാഹചര്യമൊരുക്കി.

ഇന്ന് തനിക്ക് ഇത്തരമൊരു അവസരം ഒരുക്കി തന്നതിനെയോര്‍ത്ത് ദൈവത്തിന് നന്ദി പറയുകയാണ് ഫാ. വില്യം കാനോന്‍. എന്ത് ചെയ്യുന്നു എന്നതല്ല ഏത് അവസ്ഥയില്‍ നിന്നുകൊണ്ടും തങ്ങള്‍ക്ക് സുവിശേഷം പ്രസംഗിക്കാം എന്ന് ഓരോരുത്തരെയും ഓര്‍മ്മപ്പെടുത്തുന്നതാണ് ഫാ. വില്യമിന്റെ പ്രവര്‍ത്തനം.

 

ബി

You must be logged in to post a comment Login