പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ ഹിറ്റ്‌ലറുടെ പോപ്പോ? പുതിയ വെളിപ്പെടുത്തലുകളുമായി മാര്‍ക്ക് റിബ്ലിങ്ങിന്റെ പുസ്തകം

പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ ഹിറ്റ്‌ലറുടെ പോപ്പോ? പുതിയ വെളിപ്പെടുത്തലുകളുമായി മാര്‍ക്ക് റിബ്ലിങ്ങിന്റെ പുസ്തകം

വത്തിക്കാന്‍: പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ എല്ലായ്‌പ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായിരുന്നു. ബ്രിടീഷ് പത്രപ്രവര്‍ത്തകനായ ജോണ്‍ ക്രോണ്‍വെല്‍ പ്രസിദ്ധീകരിച്ച ഹിറ്റ്‌ലേഴ്‌സ് പോപ്പ് എന്ന കൃതിയാണ് ഇത്തരമൊരു വിവാദം ശക്തമാക്കിയത്. 1990 ല്‍ ആയിരുന്നു ഈ പുസ്തകം പുറത്തിറങ്ങിയത്. നാസിസത്തിന്റെ വളര്‍ച്ചയില്‍ പിയൂസ് പന്ത്രണ്ടാമന്‍ കുറ്റകരമായ നിശ്ശബ്ദത പുലര്‍ത്തി എന്നതായിരുന്നു അതില്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നും ഹിറ്റ്‌ലറെ നിഷ്‌ക്കാസനം ചെയ്യുന്നതിനായിട്ടുള്ള മൂന്ന് പ്രത്യേക പദ്ധതികളില്‍ ജര്‍മ്മന്‍ വിമതര്‍ക്കൊപ്പം പിയൂസ് പന്ത്രണ്ടാമന്‍ സഹകരിച്ചു എന്നുമാണ് പുതിയ പുസ്തകത്തിന്റെ രചയിതാവായ മാര്‍ക്ക് അവകാശപ്പെടുന്നത്. നിരവധി വര്‍ഷങ്ങള്‍ നീണ്ട ചരിത്രപരമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് താന്‍ ഈ കൃതി രചിച്ചതെന്നും അദ്ദേഹം പറയുന്നു.

ഈ പുസ്തകം സത്യം പറയുന്നു.രണ്ടാം ലോകമഹായുദ്ധകാലത്ത് പോപ്പിന്റെ രഹസ്യനീക്കങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നല്കുന്നു. ഗ്രന്ഥകര്‍ത്താവ് അവകാശപ്പെടുന്നു. ചര്‍ച്ച് ഓഫ് സ്‌പൈസ്: ദ പോപ്പ്‌സ് സീക്രട്ട് വാര്‍ എഗെയ്ന്‍സ്റ്റ് ഹിറ്റ്‌ലര്‍ എന്നാണ് പുസ്തകത്തിന്റെ പേര്.

You must be logged in to post a comment Login