പരദൂഷണം തീവ്രവാദം: ഫ്രാന്‍സിസ് പാപ്പ

പരദൂഷണം തീവ്രവാദം: ഫ്രാന്‍സിസ് പാപ്പ

POPEFRANCISപരദൂഷണം പറഞ്ഞു പരത്തി വിഭാഗീയതയും വിദ്വേഷവുമുണ്ടാക്കുന്നവര്‍ തീവ്രവാദികള്‍ക്കു സമന്‍മാരാണെ് ഫ്രാന്‍സിസ് പാപ്പ. അനുരഞ്ജനവും സമാധാനവും സൃഷ്ടിക്കുവര്‍ വിശുദ്ധരാണെും മാര്‍പാപ്പ പറഞ്ഞു. ‘വിഭാഗീയത സൃഷ്ടിക്കുവര്‍ അണുബോംബ് വര്‍ഷിച്ച് കടന്നുപോകുവരാണ്. ഇത് സഭയ്ക്കുള്ളില്‍ തന്നെയുള്ള ഒരു രോഗമാണ്. മറ്റുള്ളവരുടെ ജീവിതത്തെ നശിപ്പിച്ച് സ്വന്തം കാര്യങ്ങള്‍ ഇക്കൂട്ടര്‍ സുരക്ഷിതമാക്കുന്നു’ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

നാമോരോരുത്തരും സമാധാനവാഹകരാണോ അതോ വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നവരാണോ എന്ന് ആത്മപരിശോധന ചെയ്യണം. ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനാണ് ക്രിസ്തു വന്നത്. ആ മാര്‍ഗ്ഗം തന്നെയാണ് നമ്മളും പിന്തുടരേണ്ടത്. ഒരു ചെറിയ വാക്കു പോലും ചിലപ്പോള്‍ യുദ്ധങ്ങളിലേക്കു നയിച്ചേക്കാം. അതിനാല്‍ സാത്താന്റെ ഇത്തരം പ്രലോഭനങ്ങള്‍ക്ു വശംവദരാകരുതെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login