പരദൂഷണങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ച വിശുദ്ധന്‍

പരദൂഷണങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ച വിശുദ്ധന്‍

മനുഷ്യര്‍ എത്ര ക്രൂരരാണെങ്കിലും എല്ലാവരിലും ഒരുനന്മയുണ്ട്. ഇതേ തത്വമാണ് വിശുദ്ധ ജോണ്‍ ബ്രക്ക്മാന്‍സ് തന്റെ ജീവിതത്തില്‍ പാലിച്ചു പോന്നത്. പഠന കാലത്ത് അദ്ദേഹം സ്‌കൂളിലെ തന്നെ ഏറ്റവും നല്ല കുട്ടിയായിരുന്നു. തന്റെ കൂടെയുള്ള സുഹൃത്തുക്കളെക്കുറിച്ചൊന്നും അദ്ദേഹം കുറ്റം പറഞ്ഞ് പ്രചരിപ്പിച്ചിരുന്നില്ല.

കൂടെ പഠിക്കുന്ന ഏതെങ്കിലും സുഹൃത്തിനെക്കുറിച്ച് ആക്ഷേപകരമായി എന്തെങ്കിലും പറയുന്നതു കേള്‍ക്കാന്‍ ഇടയായാല്‍ ഉടന്‍ അവരെക്കുറിച്ചുള്ള നന്മ വിശുദ്ധന്‍ അവരോട് പങ്കുവയ്ക്കും. വിശുദ്ധന്റെ ഈ നന്മ പ്രവൃത്തിയിലൂടെ തന്റെ കൂടെയുള്ള സുഹൃത്തുക്കളെക്കുറിച്ച് നല്ലതല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നത് അവസാനിപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.

നീതു മെറിന്‍

You must be logged in to post a comment Login