പരവൂര്‍ അപകടം: സിബിസിഐ അനുശോചിച്ചു

പരവൂര്‍ അപകടം: സിബിസിഐ അനുശോചിച്ചു

ന്യൂഡല്‍ഹി: പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ സിബിസിഐ അനുശോചനം അറിയിച്ചു. ക്രിസ്ത്യന്‍ ആശുപത്രികളും സന്നദ്ധസംഘടനകളും സംഭവത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ സജീവമായി രംഗത്തുണ്ടാകണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീ പിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ നൂറോളം പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ഒട്ടേറപ്പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

You must be logged in to post a comment Login