പരസ്യമായി പ്രാര്‍ത്ഥിച്ചാല്‍ ക്രൈസ്തവര്‍ക്ക് പിഴ

പരസ്യമായി പ്രാര്‍ത്ഥിച്ചാല്‍ ക്രൈസ്തവര്‍ക്ക് പിഴ

ജാര്‍ഖണ്ഡ്: പൊതുവായി ആരാധനയില്‍ പങ്കെടുക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ ക്രൈസ്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് പോലീസിന്റെ അറിയിപ്പ്. ക്രിസ്ത്യന്‍ ഡെയ്‌ലിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വീടുകളില്‍ സ്വകാര്യമായി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ക്രൈസ്തവര്‍ക്ക് അവകാശമുള്ളൂ. ഇതിന് പകരം പൊതുവായി ആരാധനകളില്‍ പങ്കെടുത്താല്‍ പതിനായിരം രൂപ പിഴയും കൃത്യമായി നിര്‍വചിക്കാത്ത മറ്റ് ശിക്ഷകളും നേരിടേണ്ടതായി വരും. ഇത്തരമൊരു ഉത്തരവിറക്കി ബലമായി ഒപ്പ് ഇടുവിച്ചുകൊണ്ടുപോകുകയും ചെയ്തു.

നിര്‍ബന്ധമായി ഒപ്പിടുവിച്ചപ്പോള്‍ ഇട്ടുകൊടുക്കുക മാത്രമേ ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.പാസ്റ്റര്‍ രവിയുടെ വാക്കുകള്‍ ക്രിസ്ത്യന്‍ ഡെയ്‌ലി ഉദ്ധരിച്ചു.

ജാര്‍ഖണ്ഡിലെ 33 മില്യന്‍ ജനങ്ങളില്‍ 1.4 മില്യന്‍ ക്രൈസ്തവരാണ്. ദളിതരും അസ്പൃശരുമായ തദ്ദേശീയരാണ് കൂടുതലായും ഈ ഗണത്തിലുള്ളത്.

You must be logged in to post a comment Login