പരാഗ്വേയിലെ വിശിഷ്ട അള്‍ത്താര വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു

പരാഗ്വേയിലെ വിശിഷ്ട അള്‍ത്താര വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു

unnamedലാറ്റിനമേരിക്കന്‍ സന്ദര്‍ശനവേളയില്‍ പരാഗ്വേയിലെ അസക്ഷന്‍ നഗരത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ദിവ്യബലിക്കായി പ്രത്യേകം തയ്യാറാക്കിയ അള്‍ത്താര അന്നേ ശ്രദ്ധ നേടിയിരുന്നു. നവമാദ്ധ്യമങ്ങളിലടക്കം ഈ വിശിഷ്ട അള്‍ത്താരയെക്കുറിച്ച് നിരവധി വാര്‍ത്തകളുണ്ടായിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി വാര്‍ത്തകളിലിടം നേടുകയാണ് ഈ അള്‍ത്താര.
ചോളം, തേങ്ങ, പഴങ്ങള്‍, പച്ചക്കറികറികള്‍ എന്നിവയെല്ലാം ഉപയോഗിച്ചു നവീനശൈലിയില്‍ നിര്‍മ്മിച്ച അള്‍ത്താര നിര്‍മ്മിച്ചത് കിക്കോ റൂയിസ് എന്ന കലാകാരന്റെ നേതൃത്വത്തിലാണ്. പരാഗ്വേയിലെ കര്‍ഷകരാണ് അള്‍ത്താര നിര്‍മ്മിക്കുന്നതിനാവശ്യമായ ഉത്പന്നങ്ങള്‍ നല്‍കിയത്. എന്നാല്‍ ബലിയര്‍പ്പണത്തിനു ശേഷം അള്‍ത്താരയും അതിലെ വസ്തുക്കളും മറ്റൊരു രീതിയില്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍, അള്‍ത്താര നിര്‍മ്മിക്കാനുപയോഗിച്ച ഉത്പന്നങ്ങളുടെ പുനരുപയോഗത്തിലൂടെ.
അള്‍ത്താര നിര്‍മ്മാണത്തിനായി ഉപയോഗിച്ച തേങ്ങകള്‍ സോപ്പു നിര്‍മ്മിക്കാനുള്ള ഉത്പന്നമായിട്ടായിരിക്കും ഇനി ഉപയോഗിക്കുക. ചോളം മൃഗങ്ങള്‍ക്കു ഭക്ഷണമാകും. പഴങ്ങളും പച്ചക്കറികളും ജനങ്ങള്‍ക്കു നല്‍കാനാണ് തീരുമാനം. പഴങ്ങളില്‍ നിന്നും ‘അന്‍ഡായ്’ എന്ന പേരിലുള്ള മധുരപലഹാരം ഉണ്ടാക്കാനാകുമെന്നും അണിയറശില്‍പികള്‍ പറയുന്നു.
‘ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുക്കാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതിന് ജനങ്ങളുടെ ഭാഗത്തു നിന്നും ലഭിച്ച പ്രോത്സാഹനവും സഹകരണവും അത്ഭുതാവഹമാണ്. പോപ്പിന്റെ സന്ദര്‍ശനം ഇവിടുത്തെ ജനങ്ങളിലുണ്ടാക്കിയ സന്തോഷം ഏറെ വലുതാണ്’, കോക്കി റൂയിസ് പറയുന്നു.
4,305 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ച അള്‍ത്താരയുടെ ഉയരം 56 അടിയും നീളം 131 അടിയുമായിരുന്നു. മദ്ധ്യഭാഗത്തായി കുരിശും സ്ഥാപിച്ചിരുന്നു. ഇരുവശങ്ങളിലുമായി വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടേയും വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടേയും ചിത്രങ്ങളും സ്ഥാപിച്ചിരുന്നു.

You must be logged in to post a comment Login