പരാഗ്വേയിലെ സ്ത്രീകളുടെ ത്യാഗം മഹനീയമെന്ന് ഫ്രാന്‍സിസ് പാപ്പാ

പരാഗ്വേയിലെ സ്ത്രീകളുടെ ത്യാഗം മഹനീയമെന്ന് ഫ്രാന്‍സിസ് പാപ്പാ

cubaയുദ്ധം തകര്‍ത്ത രാജ്യത്തിന്റെ കഴിഞ്ഞ കാലങ്ങളില്‍ സ്ത്രീകള്‍ വഹിച്ച പങ്കിനെ പാപ്പ പ്രശംസിച്ചു. വെള്ളിയാഴ്ചയാണ് പാപ്പാ പരാഗ്വേയിലെത്തിത്തിയത്.
അന്നത്തെ നാടകീയമായ അന്തരിക്ഷത്തില്‍ പരാഗ്വേയിലെ സ്ത്രീകള്‍ നിര്‍വഹിച്ച ചുമതലകളെ താന്‍ ആരാധയോടെ നോക്കിക്കാണുന്നു എന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. അമ്മമാരും ഭാര്യമാരും വിധവകളും എന്ന നിലയില്‍ അവര്‍ വലിയ ഉത്തരവാദിത്വങ്ങളാണ് ചുമലില്‍ വഹിച്ചിരുന്നത്. അവര്‍ കുടുംബത്തെയും രാജ്യത്തെയും മുന്നോട്ടു കൊണ്ടു പോകുന്നതിനും നല്ല നാളെ കെട്ടിപ്പടുക്കുന്നതിനായുള്ള പ്രതീക്ഷ പുതിയ തലമുറയില്‍ നിക്ഷേപിക്കുന്നതിനുമുള്ള പങ്കു വഹിച്ചു എന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. 1864-1870 വരെ നീണ്ടു നിന്ന പറാഗ്‌വേ യുദ്ധത്തിനു ശേഷം രാജ്യം പുന:സ്ഥാപിക്കുന്നതിന് സ്ത്രീകള്‍ കഠിനമായി പ്രയത്‌നിച്ചു.
അസന്‍ഷന്‍ തലസ്ഥാനത്ത് പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ പരാഗ്വേയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തവെയാണ് പാപ്പ ഇക്കാര്യങ്ങള്‍ പറയുന്നത്. എല്ലാവര്‍ക്കും സമാധാനത്തിലും സാഹോദര്യത്തിലും ജീവിക്കുന്നതിന് സഭയുടെ ഭാഗത്തുനിന്ന് എല്ലാവിധത്തിലുള്ള സഹകരണങ്ങള്‍ ഉണ്ടാവുമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
ജൂലൈ 5-12 വരെ നീളുന്ന പാപ്പയുടെ മൂന്നു ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ സന്ദര്‍ശനത്തിന്റെ ഏറ്റവും ഒടുവിലത്തെ രാജ്യമാണ് പരാഗ്വേ.

You must be logged in to post a comment Login