പരാഗ്വേയില്‍ പാപ്പാ താമസിക്കുന്നത് ഒരു ദരിദ്രഭവനത്തില്‍

പരാഗ്വേയില്‍ പാപ്പാ താമസിക്കുന്നത് ഒരു ദരിദ്രഭവനത്തില്‍

Pope Francis arrives at the international airport in La Paz, Boliviaപരാഗ്വിയന്‍ തലസ്ഥാനത്തിനു സമീപമുള്ള കുറഞ്ഞ വരുമാനക്കാര്‍ താമസ്സിക്കുന്ന ബനാഡോ നോര്‍ത്തേയിലുള്ള അസങ്ങ്ഷന്റെ ഭവനം ഫ്രാന്‍സിസ് പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കഷ്ടപ്പാടുകള്‍ക്കിടയിലും ഇക്കൂട്ടര്‍ തങ്ങളുടെ വിശ്വാസത്തെ കൈയ്യൊഴിയാന്‍ തയ്യാറല്ല. അസങ്ങ്ഷന്റെ മരുമകളും അയല്‍വാസികളും ചേര്‍ന്നാണ് മാര്‍പാപ്പയെ അവിടെ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജൂലൈ 12 ഞായറഴ്ച ഫ്രാന്‍സിസ് പാപ്പ അവര്‍ക്കൊപ്പം പരമ്പരാഗതമായ പരാഗ്വിയന്‍ രീതിയില്‍ ഭക്ഷണം കഴിക്കും.
‘പാപ്പ എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത് എന്ന് എനിക്കറിഞ്ഞുകൂടാ. ഇത് വളരെയധികം സന്തോഷം പ്രധാനം ചെയ്യുന്ന കാര്യമാണ്. ദൈവത്തിന്റെ അനുഗ്രഹമായി ഞാന്‍ ഇതിനെ കാണുന്നു, പരമ്പരാഗതമായ ഗുറാനി ഭാഷയില്‍ വ്യാഖ്യാതാവിന്റെ സഹായത്തോടെ അസങ്ങ്ഷന്‍ പറഞ്ഞു.
ബനാഡോ നോര്‍ത്തേയിലെ കുട്ടികള്‍ പാപ്പ കടന്നു പോകുന്ന സെന്റ് ജോണ്‍ കത്തീഡ്രലിലേക്കുള്ള ഭിത്തികളും വഴിയോരങ്ങളും അലങ്കരിച്ചു കഴിഞ്ഞു. ഇതു വഴിയാണ് പാപ്പ വിശ്വാസികളെ കണ്ട് സംസാരിക്കുന്നതും അവരുമായി സമയം പങ്കിടുന്നതും.

You must be logged in to post a comment Login