പരാഗ്വേയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രധാനപങ്കു വഹിക്കാനാകുമെന്ന് ഫ്രാന്‍സിസ് പാപ്പ

പരാഗ്വേയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രധാനപങ്കു വഹിക്കാനാകുമെന്ന് ഫ്രാന്‍സിസ് പാപ്പ

downloadപരാഗ്വേയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രധാനപങ്കു വഹിക്കാനാകുമെന്ന് ഫ്രാന്‍സിസ് പാപ്പ. അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും ഇക്കാര്യത്തില്‍ പലതും ചെയ്യാനാകും. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കാകുമെന്നും മാര്‍പാപ്പ പറഞ്ഞു. ഓര്‍മ്മയുടെ സൂക്ഷിപ്പുകാരെന്നും വിശ്വാസത്തിന്റെ ജീവരക്തമെന്നുമാണ് മാര്‍പാപ്പ പരാഗ്വേയിലെ സ്ത്രീകളെ വിശേഷിപ്പിച്ചത്. പരിശുദ്ധ മാതാവിനെ മാതൃകയാക്കാനും മാര്‍പാപ്പ അവരോടാവശ്യപ്പെട്ടു. ‘ തന്നെത്തന്നെ ദൈവത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുത്ത വ്യക്തിയായിരുന്നു മേരി. അവള്‍ നിങ്ങള്‍ക്ക് മാതകയാണ്’, മാര്‍പാപ്പ പറഞ്ഞു.

1886-70 കാലത്തു നടന്ന യുദ്ധം പരാമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ കാലങ്ങളില്‍ ഒരുപാട് യാതനകള്‍ സഹിച്ചവരാണ് പരാഗ്വേയിലെ സ്ത്രീകള്‍ എന്നും മാര്‍പാപ്പ അനുസ്മരിച്ചു. ‘വിശ്വാസമാണ് നിങ്ങളെ ഇവിടെ പിടിച്ചി നിര്‍ത്തിയത്. ആ വിശ്വാസത്തില്‍ ഇനിയും മുമ്പോട്ടു പോകുക. പുതിയ തലമുറയിലേക്കും അതു പകരുക. കഴിഞ്ഞ കാലത്തെ പീഡനങ്ങള്‍ നിങ്ങള്‍ക്കു കൂടുതല്‍ ശക്തി പകരട്ടെ’, മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

പരാഗ്വേയിലെ കാക്കുപ്പേ നഗരത്തിലുള്ള പരിശുദ്ധമാതാവിന്റെ ദേവാലയത്തില്‍ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 9 ദിവസത്തെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനങ്ങളുടെ ഭാഗമായി പരാഗ്വേയിലെത്തിയതായിരുന്നു അദ്ദേഹം. ഇക്വഡോര്‍, ബൊളീവിയ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മാര്‍പാപ്പ ഇവിടേക്കെത്തിയത്.

You must be logged in to post a comment Login