പരിശുദ്ധാത്മാവ് ആശ്ചര്യങ്ങളുടെ ആത്മാവാണ്: ഫ്രാന്സിസ് പാപ്പാ

പരിശുദ്ധാത്മാവ് ആശ്ചര്യങ്ങളുടെ ആത്മാവാണ്: ഫ്രാന്സിസ് പാപ്പാ

‘ആദി മുതല്ക്കേ പരിശുദ്ധാത്മാവ് ആശ്ചര്യങ്ങള് തരുന്നവനാണ്. എന്നാല് എന്നുമുണ്ടായിരുന്നു, ആത്മാവിനെതിരായ മറുതലിപ്പുകള്. അവയെ എല്ലാം അതിജീവിച്ച് പരിശുദ്ധാത്മാവ് സഭയെ മുന്നോട്ട് നയിക്കുക തന്നെ ചെയ്യുന്നു’ ഫ്രാന്സിസ് പാപ്പാ പറഞ്ഞു. ജറുസലേമിലെ ആദിമ സഭയിലുണ്ടായ വിഭാഗീയതയെയും മറുതലിപ്പിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു, പാപ്പാ.

പരിശുദ്ധാത്മാവാണ് സഭയിലെ നായകന്. ആദി മുതല്ക്കേ സുവിശേഷം പ്രഘോഷിക്കാന് അപ്പോസ്തലന്മാര്ക്ക് ശക്തി പകര്ന്നതും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ടു പോകാന് സഭയ്ക്ക് കരുത്തേകുന്നതും പാവനാത്മാവ് തന്നെ, പാപ്പാ പറഞ്ഞു.

മതപീഡനങ്ങളുണ്ടാകുമ്പോള് പിടിച്ചുനില്ക്കാനും വിശ്വാസത്തില് ഉറച്ചുനില്ക്കാനും ശക്തിയേകുന്നതും പരിശുദ്ധാത്മാവാണ്. നിയമത്തില് പാണ്ഡിത്യമുണ്ടെന്നു അവകാശപ്പെടുന്നവര് പാവനാത്മാവിനെതിരെ പ്രതിരോധം സൃഷ്ടിക്കാറുണ്ട്. അപ്പസ്തോല പ്രവര്ത്തനങ്ങളില് പറയുന്നതു പോലെ, പരിശുദ്ധാത്മാവിനെതിരെ രണ്ടുതരത്തിലുള്ള പ്രതിരോധങ്ങളുണ്ട്. യേശു വന്നത് തെരഞ്ഞെടുക്കപ്പെട്ടവര്ക്കു വേണ്ടി മാത്രമാണെന്നു വാദിക്കുന്നവരാണ് ഒരു കൂട്ടര്. മോശയുടെ നിയമം അടിച്ചേല്പിക്കാന് ആഗ്രഹിച്ചിരുന്നവരാണ് രണ്ടാമത്തെ കൂട്ടര്. ഇവരാണ് പരിച്ഛേദനത്തിനു വേണ്ടി വാദിച്ചത്.

ഇവയെ ചൊല്ലി വലിയ വാഗ്വാദങ്ങളുണ്ടായി. എന്നാല് പരിശുദ്ധത്മാവ് അവരുടെ ഹൃദയങ്ങളെ പുതിയ ദിശയിലേക്ക് നയിച്ചു. ആത്മാവിന്റെ പ്രവര്ത്തനം കണ്ട് അപ്പോസ്തലന്മാര് ആശ്ചര്യപ്പെട്ടു. അതുവരെ ചിന്തിക്കാതിരുന്ന ഇടങ്ങളില് അവര് തങ്ങളെ തന്നെ കണ്ടെത്തി. അതുവരെ വിജാതീയല് പരിശുദ്ധാത്മാവിനെ സ്വീകരിക്കുമെന്ന കാര്യം അവര് ചിന്തിച്ചിരുന്നില്ല. ജറുസലേമിലെ കൂട്ടായമയില് വച്ചാണ് വിജാതീയര് പരിശുദ്ധാത്മാവിനെ സ്വീകരിച്ച അനുഭവം ചിലര് പങ്കുവച്ചത്. പൗലോസും ബാര്ണബാസും ദൈവം വിജാതീയരുടെ ഇടയില് പ്രവര്ത്തിച്ച അത്ഭുതങ്ങളും അടയാളങ്ങളും വിവരിച്ചപ്പോള് അവരെല്ലാം വിസ്മയം കൊണ്ട് നിശബ്ദരായി.

‘എളിമയോടെ ശ്രവിക്കാന് ഒരിക്കലും നിങ്ങള് ഭയപ്പെടരുത്. കേള്ക്കാന് മനസ്സില്ലാതെ വരുമ്പോള് നിങ്ങളുടെ ഹൃദയത്തില് ആത്മാവ് വസിക്കുകയില്ല,’ പാപ്പാ വ്യക്തമാക്കി.

‘ഇന്നും ആത്മാവിനോടുള്ള ഈ മറുതലിപ്പ് ഒന്നല്ലെങ്കില് മറ്റൊരു തരത്തില് തുടരുന്നു. എങ്കിലും ആത്മാവ് മുന്നോട്ട് ത്ന്നെ പോകുന്നു. പരുശുദ്ധാത്മാവ് സഭയുടെ നായകന്. ആത്മാവ് വിളിക്കുമ്പോള് പോകാന് ഭയപ്പെടരുത്. ആത്മാവിന് വിധേയരാകുവാനുള്ള കൃപയ്ക്കായി തമ്പുരാനോട് പ്രാര്ത്ഥിക്കാം’ പാപ്പാ ആഹ്വാനം ചെയ്തു.

 
ഫ്രേസര്

You must be logged in to post a comment Login