പരിശുദ്ധ അമ്മ ക്ഷമയുടെ അമ്മ : ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: പരിശുദ്ധ മാതാവ് ക്ഷമയുടെ മാതാവാണെന്ന് ഫ്രാന്‍സിസ് പാപ്പ. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ വിശുദ്ധവാതില്‍ തുറന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കരുണയുടെ വാതിലാണ് നമ്മള്‍ തുറന്നത്. പരിശുദ്ധ അമ്മ കരുണയുടെയും ക്ഷമയുടെയും അമ്മയാണ്. കരുണയുടെ ഈ വാതിലിലൂടെ പ്രവേശിക്കുമ്പോള്‍ പരിശുദ്ധ അമ്മയിലൂടെയും ക്രിസ്തുവിലൂടെയും പിതാവായ ദൈവം നമുക്കു നല്‍കിയ കരുണയിലേക്കു കൂടിയാണ് നാം പ്രവേശിക്കുന്നത്. അത് ഭയമകറ്റി നമ്മെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നു’, ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

പരിശുദ്ധ അമ്മ കരുണയുടെ അമ്മയാണ്. കരുണ തന്നെയായ ക്രിസ്തുവിനെ ഉദരത്തില്‍ വഹിച്ചവളാണവള്‍. ക്രിസ്തു നമ്മുടെയെല്ലാം അമ്മയായി പരിശുദ്ധ കന്യകാമറിയത്തെ നല്‍കി. ജീവിതത്തില്‍ ഒറ്റപ്പെടുമ്പോള്‍, പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍, പരിശുദ്ധ അമ്മ നമ്മുടെ തുണക്കായെത്തുന്നു എന്നോര്‍ക്കുമ്പോള്‍ അതു നല്‍കുന്ന ആശ്വാസം എത്ര വലുതാണ്.

പരിശുദ്ധ അമ്മ പ്രതീക്ഷയാണ്, കരുണയാണ്, ക്ഷമയാണ്, ചൈതന്യമാണ്, സന്തോഷമാണ്, പുരാതന ഗ്രീസിലെ പ്രാര്‍ത്ഥനാഗീതം ഉത്ഥരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

You must be logged in to post a comment Login